തുംകൂര്‍(കര്‍ണ്ണാടക): തുംകൂരില്‍ ചരക്ക് വാഹനം സ്വകാര്യ ബസ്സുമായി കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ നാല് കര്‍ഷകര്‍ മരിച്ചു. ഒരാള്‍ക്ക് ഗുരുതരമായി പരിക്കേറ്റു. തുംകൂര്‍ - ഷിമോഗ ഹൈവേയിലാണ് സംഭവം. ഞായറാഴ്ച പുലര്‍ച്ചെ 5.30നാണ് അപകടമുണ്ടായത്.
ഹസ്സനില്‍ നിന്നും അരസിക്കരയിലേക്ക് പോവുകയായിരുന്ന ബസ് തുംകൂരില്‍ നിന്നും വരികയായിരുന്ന ചരക്കു വാഹനവുമായി കൂട്ടിയിടിക്കുകയായിരുന്നു. പൂക്കളുമായി പോയ കര്‍ഷകരുടെ വാഹനമാണ് അപകടത്തില്‍ പെട്ടതെന്നാണ് വിവരം.
അപകടത്തില്‍ പരിക്കേറ്റയാളെ സമീപത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പ്രദേശവാസികളുടെ സഹായത്തോടെയാണ് ചരക്ക് വാഹനത്തില്‍ നിന്നും മൃതദേഹങ്ങള്‍ പുറത്തെടുത്തത്. തുംകൂര്‍ റൂറല്‍ പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തു.