ഭോപ്പാൽ: മധ്യപ്രദേശിലെ വിദിഷാമിൽ കിണര്‍ ഇടിഞ്ഞ് വീണ് നാല് മരണം. 19 പേരെ രക്ഷപ്പെടുത്തി. ഭൂമി താഴ്‌ന്ന പ്രദേശമായതിനാലാണ് ഇത്തരത്തിലുള്ള അപകടങ്ങൾ നടക്കുന്നതെന്നും രക്ഷാപ്രവർത്തനങ്ങൾ പൂർത്തിയാകുന്നതുവരെ എത്രപേർ അപകടത്തിൽപ്പെട്ടിട്ടുണ്ടെന്ന് കൃത്യമായ കണക്ക് നൽകാനാവില്ലെന്ന് മന്ത്രി വിശ്വാസ് സാരംഗ് പറഞ്ഞു.
Also read: ഇന്ത്യയിലെ ഏറ്റവും ദൈർഘ്യമേറിയ ഇരട്ട-തുരങ്ക പാത അടുത്ത വര്‍ഷം
മധ്യപ്രദേശ് മുഖ്യമന്ത്രി ശിവരാജ് സിംഗ് ചൗഹാന്‍ മരിച്ചവരുടെ കുടുംബങ്ങൾക്ക് അനുശോചനം രേഖപ്പെടുത്തിയിട്ടുണ്ട്. സ്ഥിതിഗതികൾ നിരന്തരം നിരീക്ഷിച്ചുകൊണ്ടിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. അതേസമയം പരിക്കേറ്റവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചതായി പൊലീസ് സൂപ്രണ്ട് വിദിഷ വിനായക് വർമ്മ പറഞ്ഞു. ദേശീയ ദുരന്ത നിവാരണ സേനയുടെയും (എൻഡിആർഎഫ്) സംസ്ഥാന ദുരന്ത നിവാരണ സേനയുടെയും സംയുക്തമായാണ് രക്ഷാപ്രവർത്തനങ്ങൾ നടത്തുന്നത്.