ലക്‌നൗ: മുൻ കേന്ദ്ര ആഭ്യന്തര സഹമന്ത്രിയും മുതിർന്ന കോൺഗ്രസ് നേതാവുമായ രാം ലാൽ റാഹി അന്തരിച്ചു. സീതാപൂരിൽ വച്ച് വ്യാഴാഴ്‌ച രാത്രിയായിരുന്നു അന്ത്യം. 82 വയസായിരുന്നു.
നരസിംഹറാവുവിന്‍റെ ഭരണകാലത്ത് ആഭ്യന്തര സഹമന്ത്രിയായ റാഹി മിശ്രിഖിൽ നിന്ന് നാല് തവണ എംപിയായും സീതാപൂർ ജില്ലയിലെ ഹർഗാവിൽ നിന്ന് രണ്ട് തവണ എംഎൽഎയുമായി വിജയിച്ചിരുന്നു.
കോൺഗ്രസ് വിട്ട് 2017 ൽ ബിജെപിയിൽ ചേർന്നെങ്കിലും 2019 ൽ കോൺഗ്രസിലേക്ക് തിരിച്ച് പോയിരുന്നു. അദ്ദേഹത്തിന്‍റെ മകൻ സുരേഷ് റാഹി സീതാപൂരിലെ ഹർഗാവിൽ നിന്നുള്ള ബിജെപി നിയമസഭാംഗമാണ്. രാം ലാൽ റാഹി മരണത്തിൽ ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് അനുശോചനം അറിയിച്ചു.