ന്യൂഡല്‍ഹി: മുന്‍ കേന്ദ്ര നിയമമന്ത്രി അശ്വിനികുമാര്‍ കോണ്‍ഗ്രസില്‍ നിന്നും രാജിവച്ചു. 46 വര്‍ഷത്തെ കോണ്‍ഗ്രസ് പരാമ്പര്യമുള്ള നേതാവാണ് അശ്വിനി കുമാര്‍. രാജി തീരുമാനം വളരെ ആലോചിച്ചെടുത്തതാണെന്ന് കോണ്‍ഗ്രസ് താത്കാലിക അധ്യക്ഷ സോണിയ ഗാന്ധിക്ക് അയച്ച രാജിക്കത്തില്‍ അശ്വിനികുമാര്‍ വ്യക്തമാക്കി.
തന്‍റെ ആത്മാഭിമാനവും ഇന്നത്തെ രാഷ്ട്രീയ സാഹചര്യവും കണക്കിലെടുക്കുമ്പോള്‍ രാഷ്ട്ര സേവനം തനിക്ക് പാര്‍ട്ടിക്ക് പുറത്ത് നിന്നാണ് ചെയ്യാന്‍ സാധിക്കുകയെന്നും അശ്വിനികുമാര്‍ കത്തില്‍ പറയുന്നു. രാജ്യത്ത് ക്രിയാത്മക പരിവര്‍ത്തനം സാധ്യമാക്കുന്ന പൊതു വിഷയങ്ങളില്‍ തുടര്‍ന്നും ഇടപെടും. സ്വാതന്ത്ര്യ സമരനേതാക്കള്‍ ലക്ഷ്യം വച്ച ഉദാര ജനാധിപത്യം രാജ്യത്ത് സംരക്ഷിക്കുന്ന രീതിയിലുള്ള ഇടപെടലുകള്‍ നടത്തുമെന്നും അദ്ദേഹം വ്യക്തമാക്കി. തനിക്ക് കോണ്‍ഗ്രസില്‍ ലഭിച്ച പരിഗണനകള്‍ക്ക് സോണിയ ഗാന്ധിയോട് നന്ദിയും അദ്ദേഹം രേഖപ്പെടുത്തി. ALSO READ: കാലിത്തീറ്റ കുംഭകോണം: ലാലു പ്രസാദ് യാദവ് കുറ്റക്കാരനെന്ന് സിബിഐ കോടതി