ETV Bharat / bharat

പഞ്ചാബ് കോൺഗ്രസ് മുൻ അധ്യക്ഷൻ സുനിൽ ഝാഖര്‍ ബിജെപിയിൽ - bjp

വിവാദ പരാമര്‍ശങ്ങള്‍ നടത്തിയതിന് സുനില്‍ ഝാഖറിനെതിരെ കോണ്‍ഗ്രസ് അച്ചടക്ക നടപടി സ്വീകരിച്ചിരുന്നു. ഇതേ തുടര്‍ന്നാണ് ബി ജെ പിയില്‍ ചേര്‍ന്നത്

Former Punjab Congress president Sunil Jha has joined the BJP  പഞ്ചാബ് മുൻ കോൺഗ്രസ് അധ്യക്ഷൻ സുനിൽ ജാഖർ ബിജെപിയിൽ ചേർന്നു  സുനിൽ ജാഖർ  Sunil Jhakar  bjp  congress
പഞ്ചാബ് മുൻ കോൺഗ്രസ് അധ്യക്ഷൻ സുനിൽ ജാഖർ ബിജെപിയിൽ ചേർന്നു
author img

By

Published : May 19, 2022, 4:15 PM IST

ചണ്ഡിഗഡ് : അടുത്തിടെ പാര്‍ട്ടി വിട്ട പഞ്ചാബ് കോണ്‍ഗ്രസ് മുന്‍ അധ്യക്ഷന്‍ സുനിൽ ഝാഖര്‍ ബി ജെ പി യില്‍ ചേര്‍ന്നു. വ്യാഴാഴ്‌ച ഡല്‍ഹിയില്‍ പാര്‍ട്ടി അധ്യക്ഷന്‍ ജെ പി നദ്ദയുടെ സാന്നിധ്യത്തിലാണ് ഝാഖര്‍ ബി ജെ പിയില്‍ ചേക്കേറിയത്. പാര്‍ട്ടിയുടെ ഭാവി കാര്യങ്ങള്‍ തീരുമാനിക്കുന്ന ചിന്തന്‍ ശിബിര്‍ നടക്കുന്നതിനിടെയാണ് ഝാഖര്‍ കോണ്‍ഗ്രസ് വിട്ടത്.

മുന്‍ മുഖ്യമന്ത്രി ചരണ്‍ജിത് സിംഗ് ചന്നിയെക്കുറിച്ച് നടത്തിയ വിവാദ പരാമര്‍ശങ്ങളെ തുടര്‍ന്ന് ഇദ്ദേഹത്തിനെതിരെ പാര്‍ട്ടി അച്ചടക്ക നടപടി സ്വീകരിച്ചിരുന്നു. പഞ്ചാബ് ഘടകത്തിന്‍റെ ചുമതലയുള്ള കോണ്‍ഗ്രസ് നേതാവ് ഹരീഷ് ചൗധരിയാണ് ഝാഖറിനെതിരെ അച്ചടക്ക നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് അധ്യക്ഷ സോണിയ ഗാന്ധിക്ക് കത്തെഴുതിയത്. ഇതേ തുടര്‍ന്ന് രണ്ട് വര്‍ഷത്തേക്ക് ഝാഖറിനെ പാര്‍ട്ടിയില്‍ നിന്ന് സസ്പെന്‍ഡ് ചെയ്യുകയായിരുന്നു.

also read: ഉദയ്‌പൂർ നവസങ്കല്‍പ്: പ്രഖ്യാപനങ്ങൾ നടപ്പാക്കാൻ സംസ്ഥാനതല ക്യാമ്പുകളുമായി കോണ്‍ഗ്രസ്

അമരീന്ദർ സിങ്ങിന് പകരം ചന്നിയെ മുഖ്യമന്ത്രിയായി തിരഞ്ഞെടുത്തതിൽ ഝാഖര്‍ അസ്വസ്ഥനായിരുന്നു. ബിജെപിയിൽ ചേർന്നതിന് ശേഷം ഒരിക്കലും രാഷ്ട്രീയം വ്യക്തിപരമായ താൽപ്പര്യങ്ങൾക്കായി ഉപയോഗിക്കില്ലെന്ന് ഝാഖര്‍ പറഞ്ഞു.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.