ETV Bharat / bharat

യെദ്യൂരപ്പ 80 ന്‍റെ നിറവിൽ; 80 കിലോ ഭാരമുള്ള കേക്ക് മുറിച്ച് ആഘോഷം - Former Karnataka Chief Minister

ശിവമോഗയിലെ വിനോബനഗറിലെ യെദ്യൂരപ്പയുടെ വസതിയിൽ നടന്ന ജന്മദിന കേക്ക് മുറിക്കലിൽ ബിജെപിയുടെ ഉന്നത നേതാക്കൾ പങ്കെടുത്തു

BJP senior leader B S Yeddiyurappa  birthday celebration  യെദ്യൂരപ്പ  പിറന്നാൾ  ആഘോഷം  Former Karnataka Chief Minister  നരേന്ദ്ര മോഡി
B S Yeddiyurappa turned 80 today
author img

By

Published : Feb 27, 2023, 2:56 PM IST

ശിവമോഗ: കർണാടക മുൻ മുഖ്യമന്ത്രിയും ബിജെപിയുടെ മുതിർന്ന നേതാവുമായ ബി എസ് യെദ്യൂരപ്പയ്ക്ക് ഇന്ന് 80 വയസ്. ശിവമോഗയിലെ വിനോബനഗറിലെ യെദ്യൂരപ്പയുടെ വസതിയിൽ പാർട്ടി പ്രവർത്തകരും അനുയായികളും ചേർന്ന് പിറന്നാൾ ആഘോഷം നടത്തി. ഭദ്രാവതി താലൂക്കിൽ നിന്ന് പ്രവർത്തകർ കൊണ്ടുവന്ന 80 കിലോ ഭാരമുള്ള ജന്മദിന കേക്ക് മുറിച്ചാണ് ജന്മദിനം ആഘോഷിച്ചത്.

പിറന്നാൾ ആഘോഷത്തിൽ കേന്ദ്രമന്ത്രി പ്രഹ്ലാദ് ജോഷി, ആഭ്യന്തരമന്ത്രി അരഗ ജ്ഞാനേന്ദ്ര, എംപി ബി വൈ രാഘവേന്ദ്ര, ബിജെപി സംസ്ഥാന വൈസ് പ്രസിഡന്‍റ് ബി വിജയേന്ദ്ര തുടങ്ങിയ നേതാക്കൾ പങ്കെടുത്തു. വിവിധ സംഘടന നേതാക്കളും പാർട്ടി പ്രവർത്തകരും പിറന്നാൾ ആശംസകളുമായി എത്തി. യെദ്യൂരപ്പയുടെ ജന്മദിനമായ ഇന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി ശിവമോഗ വിമാനത്താവള പദ്ധതി തറക്കല്ലിട്ട് ഉദ്ഘാടനം ചെയ്യും.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.