കൊൽക്കത്ത: മുൻ ക്രിക്കറ്റ് താരവും എൻഡിഎ സ്ഥാനാർഥിയുമായ അശോക് ദിന്ദയുടെ കാർ അജ്ഞാതർ ആക്രമിച്ചതായി ആരോപണം. തെരഞ്ഞെടുപ്പ് പ്രചാരണത്തിന് ശേഷം തിരികെ വരികയായിരുന്ന അശോകിന്‍റെ കാർ ഒരു കൂട്ടം അജ്ഞാതർ ചേർന്ന് തടയുകയും കാറിന്‍റെ ചില്ല് എറിഞ്ഞ് തകർക്കുകയും ചെയ്‌തു. ആക്രമണത്തിൽ അശോക് ദിന്ദയുടെ തോളിന് പരിക്കേറ്റു. ആക്രമണത്തിന് പിന്നിൽ തൃണമൂൽ കോൺഗ്രസാണെന്ന് ബിജെപി ആരോപിച്ചു. ബിജെപിയിൽ ചേരുന്നതിന് മുമ്പ് അശോക് ദിന്ദ ക്രിക്കറ്റിൽ നിന്ന് വിരമിച്ചിരുന്നു. മൊയ്‌ന മണ്ഡലത്തിൽ നിന്നാണ് അദ്ദേഹം മത്സരിക്കുന്നത്. മൊയ്‌ന മണ്ഡലത്തിലെ വോട്ടെടുപ്പ് ഏപ്രിൽ ഒന്നിന് നടക്കും.
മുൻ ക്രിക്കറ്റ് താരവും എന്‍ഡിഎ സ്ഥാനാര്‍ഥിയുമായ അശോക് ദിന്ദയുടെ കാർ അജ്ഞാതർ ആക്രമിച്ചു - മുൻ ക്രിക്കറ്റ് താരം അശോക് ദിന്ദ
തെരഞ്ഞെടുപ്പ് പ്രചാരണത്തിന് ശേഷം തിരികെ വരികയായിരുന്ന അശോകിന്‍റെ കാർ ഒരു കൂട്ടം അജ്ഞാതർ ചേർന്ന് തടയുകയും കാറിന്‍റെ ചില്ല് എറിഞ്ഞ് തകർക്കുകയും ചെയ്‌തു. ആക്രമണത്തിൽ അശോക് ദിന്ദയുടെ തോളിന് പരിക്കേറ്റു