ETV Bharat / bharat

ഹൃദയാഘാതം; ബംഗാള്‍ മുന്‍ മുഖ്യമന്ത്രി ബുദ്ധദേബ് ഭട്ടാചാര്യയുടെ ഭാര്യ വീണ്ടും ആശുപത്രിയില്‍

ആരോഗ്യസ്ഥിതി പെട്ടെന്ന് വഷളായതിനാൽ ബുദ്ധദേബ് ഭട്ടാചാര്യയെ കൊൽക്കത്തയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അതിന് പിന്നാലെ ഹൃദയാഘാതം വന്ന് ഭാര്യയെയും അതേ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു.

Former CM Buddhadeb Bhattacharjee's wife Meera Bhattacharjee hospitalised again due to panic attack Former CM Buddhadeb Bhattacharjee Meera Bhattacharjee panic attack ഹൃദയാഘാതം; ബംഗാള്‍ മുന്‍മുഖ്യമന്ത്രി ബുദ്ധദേബ് ഭട്ടാചാർജിയുടെ ഭാര്യ വീണ്ടും ആശുപത്രിയില്‍ ഹൃദയാഘാതം ബംഗാള്‍ മുന്‍മുഖ്യമന്ത്രി ബുദ്ധദേബ് ഭട്ടാചാർജി മീര ഭട്ടാചാർജി
ഹൃദയാഘാതം; ബംഗാള്‍ മുന്‍മുഖ്യമന്ത്രി ബുദ്ധദേബ് ഭട്ടാചാർജിയുടെ ഭാര്യ വീണ്ടും ആശുപത്രിയില്‍
author img

By

Published : May 26, 2021, 9:01 AM IST

കൊല്‍ക്കത്ത: ബംഗാള്‍ മുൻ മുഖ്യമന്ത്രി ബുദ്ധദേബ് ഭട്ടാചാര്യയുടെ ഭാര്യ മീര ഭട്ടാചാര്യയെ ഹൃദയാഘാതത്തെ തുടർന്ന് വീണ്ടും ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ആരോഗ്യസ്ഥിതി പെട്ടെന്ന് വഷളായതിനാൽ ബുദ്ധദേബ് ഭട്ടാചാർജിയെ കൊൽക്കത്തയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചതിന് പിന്നാലെ ഹൃദയാഘാതം വന്ന് ഭാര്യയെയും അതേ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. മീരാദേവിയുടെ ആരോഗ്യനിലയില്‍ ആശങ്കപ്പെടാനില്ലെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചു.

Read Also……..മുൻ ബംഗാൾ മുഖ്യമന്ത്രി ബുദ്ധദേബ്​ ഭട്ടാചാര്യയ്ക്ക് കൊവിഡ്

കൊവിഡ് ബാധിച്ചതിനെതുടര്‍ന്ന് മെയ് 19ന് മീര ഭട്ടാചാര്യയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. കൊവിഡ് നെഗറ്റീവ് ആയി രണ്ട് ദിവസം മുന്‍പാണ് മീര വീട്ടില്‍ തിരിച്ചെത്തിയത്. ചൊവ്വാഴ്ച രാവിലെയാണ് ബുദ്ധദേബ് ഭട്ടാചാര്യയെ ഓക്സിജൻ സാച്ചുറേഷൻ ലെവൽ 90 ശതമാനത്തിൽ താഴെയായതിനെ തുടർന്ന് ആശുപത്രിയില്‍ പ്രവേശിക്കാൻ ഡോക്ടർമാർ നിർദ്ദേശിച്ചത്. അദ്ദേഹം നിരീക്ഷണത്തിലാണിപ്പോള്‍.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.