ETV Bharat / bharat

Food Poisoning After Drinking Milk : ഉച്ചഭക്ഷണത്തിനൊപ്പമുള്ള പാൽ കുടിച്ചതിനെ തുടർന്ന് 25 ഓളം കുട്ടികള്‍ക്ക് ഭക്ഷ്യവിഷബാധ

സ്‌കൂളിൽ ഉച്ചഭക്ഷണം കഴിച്ചതിന് ശേഷം കുട്ടികൾക്ക് വയറുവേദനയും ഛർദ്ദിയും തലവേദനയും അനുഭവപ്പെട്ടതായി ചീഫ് മെഡിക്കൽ ഓഫീസർ ഭവതോഷ് ശംഖധർ

Food poisoning after drinking milk at school  Food poisoning  ഭക്ഷ്യവിഷബാധ  സ്‌കൂള്‍ കുട്ടികള്‍ക്ക് ഭക്ഷ്യവിഷബാധ  school children got Food poisoning  drinking milk at school  സ്‌കൂളിലെ ഉച്ചഭക്ഷണം  Lunch at school  drinking milk the condition worsened  Food poisoning at school
Food poisoning after drinking milk at school
author img

By ETV Bharat Kerala Team

Published : Sep 20, 2023, 10:44 PM IST

ന്യൂഡൽഹി : ഗാസിയാബാദിലെ സ്‌കൂളില്‍ ഉച്ചഭക്ഷണത്തിനൊപ്പമുള്ള പാൽ കുടിച്ചതിനെ തുടർന്ന് കുട്ടികളുടെ ആരോഗ്യനില വഷളായതായി അധികൃതർ.(Food poisoning after drinking milk at school). ലോനിയിലെ പ്രേം നഗറിൽ സ്ഥിതി ചെയ്യുന്ന പ്രൈമറി സ്‌കൂളിൽ സാധാരണ ദിവസങ്ങളിലെ പോലെ തന്നെ ബുധനാഴ്‌ചയും കുട്ടികൾ പാൽ കുടിച്ചതായാണ് വിവരം.എന്നാല്‍ പാൽ കുടിച്ചയുടനെ സ്‌കൂൾ കുട്ടികൾക്ക് വയറുവേദന, തലവേദന, ഛർദ്ദി എന്നിവ അനുഭവപ്പെടുന്നതായി പരാതിപ്പെടാൻ തുടങ്ങിയതായി ഉദ്യോഗസ്ഥര്‍ പറഞ്ഞു.

ആരോഗ്യവകുപ്പിനെ വിവരം അറിയിച്ചതിനെ തുടർന്ന് സംഘം സ്ഥലത്തെത്തി കുട്ടികളെ ആംബുലൻസിൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഭക്ഷ്യ വിഷബാധ 25 കുട്ടികള്‍ക്കെങ്കിലും ബാധിച്ചിട്ടുള്ളതായാണ് വിവരം. ഇതിനിടെ ഗാസിയാബാദിലെ ചീഫ് മെഡിക്കൽ ഓഫീസർ സ്ഥലത്തെത്തി കുട്ടികളുടെ അവസ്ഥ വിലയിരുത്തി.

നിലവിൽ ചികിത്സയിൽ കഴിയുന്ന എല്ലാ കുട്ടികളുടെയും ആരോഗ്യനില തൃപ്‌തികരമാണെന്നാണ് വിവരം. അസുഖത്തിന്‍റെ യഥാർത്ഥ കാരണം അറിയാന്‍ കഴിഞ്ഞിട്ടില്ല. എന്നാൽ ബുധനാഴ്‌ച സ്‌കൂളിൽ ഇവർക്ക് നൽകിയ പാലിന് പുളിയുണ്ടായിരുന്നെന്നും അത് കേടായതായിരിക്കാം എന്നും വിദ്യാർഥിയായ മുഹമ്മദ് പറയുന്നു.

പാൽ കുടിച്ചതിന് തൊട്ടുപിന്നാലെ കുട്ടികളുടെ ആരോഗ്യം ഉടനെ വഷളാകാൻ തുടങ്ങി. സ്‌കൂളിൽ ഉച്ചഭക്ഷണം കഴിച്ചതിന് ശേഷം കുട്ടികൾക്ക് വയറുവേദനയും ഛർദ്ദിയും തലവേദനയും അനുഭവപ്പെട്ടതായി ചീഫ് മെഡിക്കൽ ഓഫീസർ ഭവതോഷ് ശംഖധർ പറഞ്ഞു. ആരോഗ്യവകുപ്പ് സംഘം കുട്ടികളെ ആശുപത്രിയിൽ പ്രവേശിപ്പിച്ച് മരുന്നുകളും കുത്തിവയ്പ്പുകളും നൽകിയിട്ടുണ്ടെന്നും ആശുപത്രിയിൽ പ്രവേശിപ്പിച്ച എല്ലാ കുട്ടികളുടെയും നില ഭദ്രമാണെന്നും അദ്ദേഹം പറഞ്ഞു. ആരോഗ്യവകുപ്പ് സ്ഥിതിഗതികൾ നിരീക്ഷിച്ചുവരികയാണ്.

ഇത്തരത്തില്‍ ഒഡിഷയിലെ ബാലസോറിൽ സ്‌കൂളിൽ നിന്ന് ഉച്ചഭക്ഷണം കഴിച്ച 20 ലധികം വിദ്യാർഥികൾക്ക് ഭക്ഷ്യവിഷബാധയേറ്റിരുന്നു. ജില്ലയിലെ ബർഖുരി എംഇ സ്‌കൂളിലായിരുന്നു സംഭവം. 6, 7 ക്ലാസുകളിൽ പഠിക്കുന്ന വിദ്യാർഥികൾക്കാണ് ഭക്ഷ്യവിഷബാധയേറ്റത്. ഭക്ഷണം കഴിച്ചതിന് പിന്നാലെ ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ട വിദ്യാർഥികളെ ഉടൻ തന്നെ സോറോ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

ഉച്ചഭക്ഷണം കഴിച്ചതിന് പിന്നാലെ വിദ്യാർഥികൾക്ക് തലവേദനയും വയറുവേദനയും അനുഭവപ്പെട്ടതോടെയാണ് ഭക്ഷ്യവിഷബാധയുടെ കാര്യം പുറത്തറിഞ്ഞത്. സംഭവം രക്ഷിതാക്കളിലും നാട്ടുകാരിലും പരിഭ്രാന്തി പരത്തി. ഇതേസമയം സംഭവത്തിൽ ഉന്നതതല അന്വേഷണം നടത്തണമെന്നും കുറ്റക്കാർക്കെതിരെ നടപടിയെടുക്കണമെന്നും കുട്ടികളുടെ രക്ഷിതാക്കൾ ആവശ്യപ്പെട്ടു.

ALSO READ: സ്‌കൂളിൽ നിന്ന് ഉച്ചഭക്ഷണം കഴിച്ച വിദ്യാർഥികൾക്ക് ഭക്ഷ്യവിഷബാധ; 20 ഓളം വിദ്യാർഥികൾ ചികിത്സയിൽ

ചെറുവത്തൂരില്‍ ഭക്ഷ്യവിഷബാധയെ തുടര്‍ന്ന് നാൽപതോളം പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. ഏത് ഭക്ഷണത്തിൽ നിന്നാണ് വിഷബാധ ഉണ്ടായതെന്ന് കണ്ടെത്താൻ കഴിഞ്ഞിട്ടില്ല. ആശുപത്രിയില്‍ ചികിത്സ തേടിയവരിൽ ഭൂരിഭാഗവും കുട്ടികളാണ്. ചെറുവത്തൂരില്‍ ക്ഷേത്രത്തിലെ കളിയാട്ടത്തോട് അനുബന്ധിച്ച് അന്നദാനം നടന്നിരുന്നു. ഇതിൽ നിന്നാണ് ഭക്ഷ്യവിഷബാധയേറ്റതെന്നാണ് സംശയം. അതേസമയം, ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ട കുട്ടികളില്‍ കൂടുതല്‍ പേരും ഉത്സവ പറമ്പില്‍ നിന്നും ഐസ്‌ക്രീം കഴിച്ചതായും പറയുന്നു.

ALSO READ: ഭക്ഷ്യവിഷബാധയെന്ന് സംശയം;ചെറുവത്തൂരില്‍ നാൽപതോളം പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.