കുനൂര്‍: Floral tributes to General Rawat: കുനൂര്‍ സൈനിക ഹെലികോപ്റ്റര്‍ അപകടത്തില്‍ കൊല്ലപ്പെട്ട സംയുക്ത സൈനിക മേധാവി ബിപിൻ റാവത്തിന്‍റെയും അദ്ദേഹത്തിന്‍റെ ഭാര്യ ഉൾപ്പെടെ ഹെലികോപ്റ്ററിൽ ഉണ്ടായിരുന്ന മറ്റ് സായുധ സേനാംഗങ്ങളുടെയും ഭൗതിക ശരീരരത്തില്‍ പുഷ്‌പാര്‍ച്ചന നടത്തി തമിഴ്‌നാട് മുഖ്യമന്ത്രി എംകെ സ്‌റ്റാലിന്‍ അടക്കമുള്ള പ്രമുഖർ. വെല്ലിങ്‌ടണിലെ പൊതുദര്‍ശനത്തില്‍ മുതിർന്ന സൈനിക ഉദ്യോഗസ്ഥരും തമിഴ്‌നാട് മന്ത്രിമാരും കരസേനാ വിമുക്തഭടന്മാരും മൃതദേഹത്തിൽ പുഷ്‌പചക്രം അർപ്പിക്കുകയും പുഷ്‌പാർച്ചന നടത്തുകയും ചെയ്‌തു.
Coonoor Helicopter Crash: മരിച്ചവരുടെ മൃതദേഹങ്ങള്‍ ത്രിവർണ പതാകയിൽ പൊതിഞ്ഞ പെട്ടികളിലായി സൈനിക ട്രക്കുകളിൽ വെല്ലിങ്ടണിലെ സൈനിക കേന്ദ്രത്തിലെത്തിച്ചു. തമിഴ്‌നാട് മന്ത്രിമാരായ കെഎൻ നെഹ്റു, എംപി സാമിനാഥൻ, കെ രാമചന്ദ്രൻ, മുതിർന്ന സംസ്ഥാന പൊലീസ് ഉദ്യോഗസ്ഥർ, കരസേനാ ഉദ്യോഗസ്ഥർ തുടങ്ങിയവർ ആദരാഞ്ജലികൾ അർപ്പിച്ചു.
ഇന്ത്യയുടെ ആദ്യത്തെ സിഡിഎസ് ജനറൽ ബിപിൻ റാവത്തിന്‍റെ ഭൗതിക ശരീരം വെള്ളിയാഴ്‌ച സംസ്‌ക്കരിക്കും. ബിപിൻ റാവത്തിന്‍റെയും അദ്ദേഹത്തിന്‍റെ ഭാര്യ മാധുലിക റാവത്തിന്‍റെയും സംസ്ക്കാര ചടങ്ങുകള്‍ ഡൽഹി കന്‍റോൺമെന്‍റിലാണ് നടക്കുക.
ALSO READ: Mi-17V-5 Helicopter crash: സൈനിക ഹെലികോപ്‌റ്ററിന്‍റെ ബ്ലാക്ക് ബോക്‌സ് കണ്ടെത്തി