കോയമ്പത്തൂര്‍: വനിത ഉദ്യോഗസ്ഥയെ ലൈംഗികമായി പീഡിപ്പിക്കാന്‍ ശ്രമിച്ച ഇന്ത്യന്‍ വായുസേനയിലെ ലെഫ്റ്റനന്‍റ് അറസ്റ്റില്‍. ലെഫ്റ്റനെന്‍റ് അമിതേഷിനെയാണ് ഉദ്യോഗസ്ഥയുടെ പരാതിയില്‍ പൊലീസ് അറസ്റ്റ് ചെയ്തത്.
ഇയാളെ കസ്റ്റഡിയില്‍ വിട്ടു. തിരുപ്പൂര്‍ ഉദുമല്‍പേട്ട് ജയിലിലേക്കാണ് ഇദ്ദേഹത്തെ പാര്‍പ്പിച്ചിരിക്കുന്നത്. ഉദ്യോഗസ്ഥ എയര്‍ഫോഴ്സ് ഉദ്യോഗ്സ്ഥര്‍ക്ക് പരാതി കൈമാറുകയായിരുന്നു. എയര്‍ഫോഴ്സ് അഡ്മിസിസ്ട്രേറ്റീവ് കോളജിലെ ട്രെയിനിംഗിനിടെയാണ് സംഭവം.
കൂടുതല്‍ വായനക്ക്: ഗുലാബ് ചുഴലിക്കാറ്റ് തീരം തൊട്ടു; സംസ്ഥാനത്ത് കനത്ത മഴ