ബെംഗളൂരു: കർണാടകയിലെ ആദ്യ ട്രാൻസ്‌ജെൻഡർ അഭിഭാഷകയായി മൈസൂർ ജയനഗർ സ്വദേശി ശശി. മൈസൂർ വിദ്യവർദ്ധ ലോ കോളേജിൽ നിന്നാണ് ശശി എൽഎൽബി പൂർത്തിയാക്കിയത്.
പത്താം ക്ലാസിൽ പഠിക്കുമ്പോളാണ് ശശി ട്രാൻസ്‌ജെൻഡർ ആകുന്നത്. ജീവിതത്തിൽ ഒരുപാട് കഷ്‌ടപാടുകളും തോൽവികളും നേരിട്ടതിന് ശേഷമാണ് തനിക്ക് ഒരു അഭിഭാഷക ആയിതീരാൻ സാധിച്ചത് എന്ന് ശശി പറഞ്ഞു. കൂട്ടുകാരുടെയും അധ്യാപകരുടെയും സഹായവും വളരെ വലുതായിരുന്നു എന്നവർ കൂട്ടിചേർത്തു.
തന്‍റെ സുഹൃത്തുക്കൾ നൽകിയ സാമ്പത്തിക സഹായത്തോടെയാണ് എൽഎൽബി പൂർത്തിയാക്കിയതെന്നും ട്രാൻസ്‌ജെൻഡർ വിഭാഗത്തിൽ പെട്ടവർ വർഷങ്ങളായി സമൂഹത്തിൽ ദുരിതമനുഭവിക്കുന്നുണ്ടെന്നും അവർക്ക് ധൈര്യം പകരാനാണ് താൻ ഒരു അഭിഭാഷകയാകാൻ തീരുമാനിച്ചതെന്നും ശശി ഇടിവി ഭാരതിനോട് പറഞ്ഞു.