ന്യൂഡൽഹി: കേരളത്തിലേക്കുള്ള റെയിൽവെയുടെ ആദ്യ ഓക്‌സിജൻ എക്‌സ്പ്രസ് യാത്ര തിരിച്ചു. 118 മെട്രിക് ടൺ ഓക്‌സിജനാണ് കേരളത്തിലേക്ക് റെയിൽവെ വിതരണം ചെയ്യുന്നത്. വല്ലാർപാടത്തേക്കാണ് ഓക്‌സിജൻ എക്‌സ്പ്രസ് എത്തുക. കേരളത്തിനെ കൂടാതെ ആന്ധ്രാപ്രദേശിലേക്കും ആദ്യ ഓക്‌സിജൻ എക്‌സ്പ്രസ് പുറപ്പെട്ടു. ഇതുവരെ ഇന്ത്യൻ റെയിൽവെ വിവിധ സംസ്ഥാനങ്ങളിലായി 8,700 മെട്രിക് ടണ്‍ ഓക്‌സിജനാണ് വിതരണം ചെയ്‌തത്. 139 ഓക്‌സിജൻ എക്‌സ്പ്രസുകൾ യാത്ര പൂർത്തിയാക്കി.
Also Read:വാക്‌സിന്‍ വിതരണം, ഗുരുതര രോഗമുള്ളവര്‍ക്ക് മുന്‍ഗണ നൽകുമെന്ന് മുഖ്യമന്ത്രി
മഹാരാഷ്ട്രയിൽ 521 മെട്രിക് ടൺ (എംടി), ഉത്തർപ്രദേശിൽ 2,35 എംടി , മധ്യപ്രദേശിൽ 430 എംടി, ഹരിയാനയിൽ 1228 എംടി, തെലങ്കാനയിൽ 308 എംടി, കർണാടകയിൽ 40 എംടി, ഉത്തരാഖണ്ഡിൽ 200 എംടി, തമിഴ്‌നാട്ടിൽ 111 എംടി, ആന്ധ്രയിൽ 40 എംടി, ദില്ലിയിൽ 3084 എംടി എന്നിങ്ങനെയാണ് ഇതുവരെയുള്ള റെയിൽവെയുടെ ഓക്‌സിജൻ വിതരണം. ഓക്‌സിജൻ വിതരണത്തിനായി റൂട്ടുകൾ മാപ്പു ചെയ്തിട്ടുണ്ടെന്നും സംസ്ഥാനങ്ങളുടെ ആവശ്യങ്ങൾക്കനുസരിച്ച് തയ്യാറാവുകയാണെന്നും റെയിൽവേ മന്ത്രാലയം അറിയിച്ചു. വരും ദിവസങ്ങളിൽ കൂടുതൽ ഓക്‌സിജൻ എക്‌സ്പ്രസുകൾ യാത്ര ആരംഭിക്കുമെന്നും മന്ത്രാലയം അറിയിച്ചു.