ന്യൂഡൽഹി : ദേശീയ തലസ്ഥാനത്ത് ഡങ്കിപ്പനി മൂലമുള്ള ഈ വർഷത്തെ ആദ്യ മരണം റിപ്പോർട്ട് ചെയ്‌തു. മരിച്ചയാളുടെ കൂടുതൽ വിവരങ്ങൾ പുറത്തുവിട്ടിട്ടില്ല. തലസ്ഥാനത്തെ ഡങ്കിപ്പനി ബാധിച്ചവരുടെ ആകെ എണ്ണം 720ലേക്ക് ഉയർന്നതായി തലസ്ഥാന നഗരസമിതി അറിയിച്ചു. 382 കേസുകളും ഒക്‌ടോബർ ഒന്ന് മുതൽ 16 വരെയാണ് റിപ്പോർട്ട് ചെയ്‌തത്.
2018 മുതലുള്ള ഏറ്റവും ഉയർന്ന കണക്കാണിത്. ഒക്‌ടോബർ 9 വരെ ഈ വർഷം 480 കേസുകളാണ് ഡൽഹിയിൽ റിപ്പോർട്ട് ചെയ്തത്. എന്നാൽ 243 കേസുകളും ഒരാഴ്‌ചക്കിടെയാണ്.
2020 വർഷത്തിൽ ഡൽഹിയിൽ 1072 കേസുകളും ഒരു മരണവുമാണ് റിപ്പോർട്ട് ചെയ്‌തത്. ഈ വർഷം ഫെബ്രുവരി മുതലാണ് ഡൽഹിയിൽ ഡങ്കി കേസുകൾ റിപ്പോർട്ട് ചെയ്‌തുതുടങ്ങിയത്. രണ്ട് കേസുകളാണ് ഫെബ്രുവരിയിൽ റിപ്പോർട്ട് ചെയ്തത്. മാർച്ച് 5, ഏപ്രിൽ 10, മെയ് 12, ജൂൺ 7, ജൂലൈ 16, ഓഗസ്റ്റ് 72 എന്നിങ്ങനെയാണ് മറ്റ് മാസങ്ങളിൽ റിപ്പോർട്ട് ചെയ്‌ത ഡങ്കിപ്പനിയുടെ കണക്കുകൾ.
Also Read: ജമ്മു കശ്‌മീരിനെ ടൂറിസം തലസ്ഥാനമാക്കുമെന്ന് തരുൺ ചുഗ്
തെളിഞ്ഞതും കെട്ടിനിൽക്കുന്നതുമായ വെള്ളത്തിലാണ് ഡെങ്കിപ്പനിക്ക് കാരണമായ കൊതുകിന്‍റെ ലാർവകൾ വിരിയുന്നത്. എന്നാൽ മലേറിയക്ക് കാരണമായ കൊതുകുകൾ മലിനജലത്തിലും വിരിയുന്നവയാണ്.
കടുത്ത പനിയാണ് മലേറിയ, ഡെങ്കിപ്പനി, ചിക്കുൻഗുനിയ എന്നിവയുടെ പ്രധാനലക്ഷണം. റേഡിയോ സ്റ്റേഷനുകൾ വഴി ഡെങ്കിപ്പനിക്കെതിരായ ബോധവത്കരണം തിങ്കളാഴ്‌ച മുതൽ ആരംഭിക്കുമെന്ന് കിഴക്കൻ ഡൽഹി മുനിസിപ്പൽ കോർപ്പറേഷൻ അറിയിച്ചു.