ഹൈദരാബാദ്: ജഡ്‌ജിക്കെതിരെ അപകീര്‍ത്തി പരാമർശം നടത്തി കോടതിയലക്ഷ്യ നടപടി നേരിട്ട സംഭവത്തില്‍ മാപ്പ് പറഞ്ഞതിന് പിന്നാലെ വീണ്ടും വിവാദ ട്വീറ്റുമായി കശ്‌മീര്‍ ഫയല്‍സ് സംവിധായകന്‍ വിവേക് അഗ്‌നിഹോത്രി. ജുഡീഷ്യറിക്കെതിരെയാണ് വിവേക് അഗ്‌നിഹോത്രിയുടെ പുതിയ ട്വീറ്റ്. ജസ്റ്റിസ് എസ് മുരളീധറിനെതിരെ നടത്തിയ അപകീര്‍ത്തി പരാമര്‍ശത്തില്‍ ഡല്‍ഹി ഹൈക്കോടതിയില്‍ രേഖാമൂലം മാപ്പ് അറിയച്ചതിന് തൊട്ട് പിന്നാലെയാണ് സംവിധായകന്‍റെ പുതിയ ട്വീറ്റ് പ്രത്യക്ഷപ്പെട്ടത്.
-
Indian judiciary:
— Vivek Ranjan Agnihotri (@vivekagnihotri) December 7, 2022 " class="align-text-top noRightClick twitterSection" data="
- 33 million pending cases
- 360 yrs of backlog
- Illogical holidays. SC works only 193 days, HC only 210 days, lower courts 245 days (average)
- Lack of consistency in the application of laws & rules
- 77% people feel it’s the most corrupt institution.
Agree?
">Indian judiciary:
— Vivek Ranjan Agnihotri (@vivekagnihotri) December 7, 2022

Agree?Indian judiciary:

'ഇന്ത്യൻ ജുഡീഷ്യറി: 33 ദശലക്ഷം കേസുകളാണ് കെട്ടിക്കിടക്കുന്നത്, 360 വർഷത്തെ പിന്നാക്കാവസ്ഥ, യുക്തിരഹിതമായ അവധി ദിനങ്ങൾ. എസ്‌സി 193 ദിവസം മാത്രം, ഹൈക്കോടതി 210 ദിവസം, കീഴ് കോടതികൾ 245 ദിവസം (ശരാശരി), നിയമങ്ങളുടെയും വ്യവസ്ഥകളുടെയും പ്രയോഗത്തിൽ സ്ഥിരതയില്ലായ്‌മ, 77% ജനങ്ങളും ഇത് ഏറ്റവും അഴിമതി നിറഞ്ഞ സ്ഥാപനമാണെന്ന് കരുതുന്നു. സമ്മതിക്കുന്നുണ്ടോ?' വിവേക് അഗ്‌നിഹോത്രി ട്വീറ്റ് ചെയ്‌തു.
തന്‍റെ ട്വീറ്റിനൊപ്പം സര്‍വേ അടിസ്ഥാനമാക്കിയുള്ള ഒരു വാർത്ത റിപ്പോർട്ടിന്റെ ചിത്രം പങ്കിട്ടാണ് സംവിധായകന്‍ ജുഡീഷ്യറി അഴിമതിയാണെന്ന് അവകാശപ്പെടുന്നത്. അഗ്‌നിഹോത്രിയുടെ ട്വീറ്റിനെതിരെ പ്രതികരിച്ചുകൊണ്ട് ഒരു സുപ്രീംകോടതി അഭിഭാഷകനും ട്വീറ്റ് ചെയ്‌തിട്ടുണ്ട്.
'പത്ര റിപ്പോർട്ടുകൾ കോടതികളിൽ സ്വീകാര്യമല്ല. കൂടാതെ 16 വര്‍ഷം പഴക്കമുള്ള പത്രവാര്‍ത്തയുടെ അടിസ്ഥാനത്തില്‍ മുഴുവൻ ജുഡീഷ്യറിയും അഴിമതിയാണെന്ന് പറയുന്ന അഗ്‌നിഹോത്രിക്ക് അര്‍ഹതയുള്ളതില്‍ കൂടുതല്‍ നല്‍കും. നമുക്ക് കോടതിയില്‍ കാണാം. ചീഫ് ജസ്റ്റിസിനും അറ്റോര്‍ണി ജനറലിനും മുമ്പാകെ ഇക്കാര്യം ഞാന്‍ സൂചിപ്പിക്കും', അഭിഭാഷകന്‍ ട്വീറ്റ് ചെയ്‌തു.
ആക്‌ടിവിസ്റ്റ് ഗൗതം നവ്‌ലാഖയ്ക്ക് ഇളവ് അനുവദിച്ച കോടതി നടപടി പക്ഷപാതപരമായെന്ന് ആരോപിച്ച ജഡ്‌ജിക്കെതിരായ പരാമർശത്തിന് ഡൽഹി ഹൈക്കോടതിയിൽ രേഖാമൂലം ക്ഷമാപണം നടത്തിയതിന് തൊട്ടുപിന്നാലെയാണ് സംവിധായകന്‍റെ രൂക്ഷമായ പരാമർശം.