ലഖ്നൗ: സെപ്റ്റംബറോടെ രാമക്ഷേത്രത്തിന്‍റെ അടിത്തറ നിര്‍മാണ ജോലികള്‍ പൂര്‍ത്തിയാകുമെന്ന് രാമജന്മഭൂമി തീര്‍ഥ ക്ഷേത്ര ട്രസ്റ്റ് ജനറല്‍ സെക്രട്ടറി ചമ്പത് റായ്. ക്ഷേത്ര നിര്‍മാണ കമ്മിറ്റിയുമായുള്ള രണ്ട് ദിവസത്തെ യോഗത്തിന് ശേഷമാണ് തീരുമാനമുണ്ടായത്. ക്ഷേത്രത്തിന്‍റ അടിത്തറ 44ഓളം പാളികള്‍ കൊണ്ടാണ് യോജിപ്പിച്ചിരിക്കുന്നത്. ഇത് കൃത്യമായി പരിശോധിച്ച് സുരക്ഷ ഉറപ്പുവരുത്തി.
ഏകദേശം രണ്ടര ഏക്കറിലാണ് രാമക്ഷേത്രം പണിയുക. അതിന് ചുറ്റും വലിയ മതിൽ പണിയും. പര്‍കോട്ട എന്നാണ് മതിലിന് നല്‍കുന്ന പേര്. മൂന്നുവര്‍ഷത്തിനുള്ളില്‍ ഈ ജോലികളെല്ലാം പൂര്‍ത്തിയാക്കുമെന്നും, മഴ തുടങ്ങുന്നതിന് മുന്‍പ് അടിത്തറ നിര്‍മാണം പൂര്‍ത്തിയാക്കുമെന്നും ചമ്പത്ത് റായ് പറഞ്ഞു. നിലവില്‍ ക്ഷേത്ര നിര്‍മാണ ചുമതല ലാര്‍സെന്‍ ആന്‍റ് ട്യൂബ്രോ കമ്പനിക്കാണ് നല്‍കിയിരിക്കുന്നത്.