ETV Bharat / bharat

ഫെഡറല്‍ ബാങ്ക് 'ഇന്ത്യയിലെ മികച്ച ബാങ്ക്'; ഫിനാന്‍ഷ്യല്‍ ടൈംസ് ദി ബാങ്കറിന്‍റെ അംഗീകാരം - ഫെഡറല്‍ ബാങ്ക് എംഡി ശ്യാം ശ്രീനിവാസന്‍

Financial Times owned The Banker recognized Federal Bank as Bank of the Year India: ബാങ്കിന്‍റെ സേവനങ്ങള്‍ കണക്കിലെടുത്താണ് അംഗീകാരം. നൂതന ആശയങ്ങളും ഉപഭോക്തൃ കേന്ദ്രീകൃത സേവനങ്ങളും ഫെഡറല്‍ ബാങ്കിനെ അംഗീകാരത്തിന് പ്രാപ്‌തമാക്കി. സന്തോഷം പങ്കുവച്ച് ഫെഡറല്‍ ബാങ്ക് എംഡി ശ്യാം ശ്രീനിവാസന്‍.

The Banker  Federal Bank as Bank of the Year India  Bank of the Year India by The Banker  Federal Bank  Federal Bank Bank of the Year India  ഇന്ത്യയിലെ മികച്ച ബാങ്ക്  ഫെഡറല്‍ ബാങ്ക് ഇന്ത്യയിലെ മികച്ച ബാങ്ക്  ഫിനാന്‍ഷ്യല്‍ ടൈംസ്  ഫെഡറല്‍ ബാങ്ക് എംഡി ശ്യാം ശ്രീനിവാസന്‍  ഫെഡറല്‍ ബാങ്ക് സേവനങ്ങള്‍
Federal Bank recognized as Bank of the Year India
author img

By ETV Bharat Kerala Team

Published : Dec 7, 2023, 5:14 PM IST

മുംബൈ (മഹാരാഷ്‌ട്ര) : പ്രമുഖ ധനകാര്യ സ്ഥാപനമായ ഫെഡറല്‍ ബാങ്കിന് ബാങ്ക് ഓഫ് ദി ഇയര്‍ (ഇന്ത്യ) അംഗീകാരം. ഫിനാന്‍ഷ്യല്‍ ടൈംസ് ഉടമസ്ഥതയിലുള്ള ദി ബാങ്കറിന്‍റേതാണ് അംഗീകാരം (Federal Bank recognized as Bank of the Year India by The Banker). 120 രാജ്യങ്ങളില്‍ വ്യാപിച്ചു കിടക്കുന്ന ബാങ്കുകളുടെ പ്രവര്‍ത്തനങ്ങളെ പരിഗണിച്ച് കൊണ്ട് നല്‍കുന്ന മൂന്ന് ആഗോള അംഗീകാരങ്ങളില്‍ ഒന്നാണ് ബാങ്ക് ഓഫ് ദി ഇയര്‍ (Federal Bank Bank of the Year India).

നൂതന ആശയങ്ങള്‍, ഉപഭോക്തൃ കേന്ദ്രീകൃത സേവനങ്ങള്‍, കഴിഞ്ഞ വര്‍ഷം ബാങ്കിങ് മേഖലയ്‌ക്ക് നല്‍കിയ സംഭാവനകള്‍ എന്നിവ പരിഗണിച്ചാണ് ബാങ്ക് ഓഫ് ദി ഇയര്‍ അംഗീകാരം നല്‍കുക. ഡിജിറ്റല്‍ പേഴ്‌സണല്‍ ലോണ്‍ അവതരിപ്പിച്ചതാണ് ഫെഡറല്‍ ബാങ്കിന്‍റെ ശ്രദ്ധേയമായ പ്രവര്‍ത്തനങ്ങളില്‍ ഒന്ന്. ഈ സംവിധാനം ഉപഭോക്താക്കള്‍ക്ക് പരിധിയില്ലാതെ പൂര്‍ണമായും ഓണ്‍ലൈന്‍ ആയി ലോണുകള്‍ക്ക് അപേക്ഷിക്കാനും അവ കൈപ്പറ്റാനുമുള്ള സൗകര്യം ഒരുക്കുന്നു. തിരിച്ചടവ് നിബന്ധനകള്‍ ഉള്‍പ്പെടെയുള്ള വ്യക്തിഗത വായ്‌പ മാനദണ്ഡങ്ങള്‍ അടക്കം ബാങ്ക് ഓണ്‍ലൈനില്‍ ഉപഭോക്താക്കള്‍ക്കായി തയാറാക്കിയിട്ടുണ്ട്. ഫെഡറല്‍ ബാങ്കിന്‍റെ റീട്ടെയില്‍ ബാങ്കിങ് വായ്‌പ ബിസിനസില്‍ വലിയ സ്വാധീനം ഉണ്ടാക്കാന്‍ ഡിജിറ്റല്‍ പേഴ്‌സണല്‍ ലോണിന് സാധിച്ചതായാണ് റിപ്പോര്‍ട്ടുകള്‍ (Federal Bank services).

ഇതിന് പുറമെ, ബാങ്കിങ് സേവനങ്ങള്‍ ഉപയോഗപ്പെടുത്തുന്നതിന് ഗ്രാമീണ മേഖലയിലെ ഉപഭോക്താക്കള്‍ നേരിടുന്ന വെല്ലുവിളികള്‍ തിരിച്ചറിഞ്ഞ് ഫെഡറല്‍ ബാങ്ക് 'ബാങ്ക് ഓണ്‍ ദി ഗോ' സംരംഭം ആരംഭിച്ചു. ഇതിനായി മൊബൈല്‍ ബാങ്ക് എന്ന തരത്തില്‍ ബാങ്കിങ് കിയോസ്‌കുകള്‍ ഘടിപ്പിച്ച വാഹനം വിവിധ സ്ഥലങ്ങളിലേക്ക് സഞ്ചരിക്കുന്നുണ്ട്. ഗ്രാമത്തിലെ ജനങ്ങള്‍ക്ക് ദീര്‍ഘ ദൂരം യാത്ര ചെയ്യാതെ തന്നെ ബാങ്കിങ് സേവനങ്ങള്‍ ഉപയോഗപ്പെടുത്തുന്നതിനും ബാങ്കും ഉപഭോക്താക്കളുമായുള്ള ബന്ധം നിലനിര്‍ത്തുന്നതിനും ഈ സംരംഭം സഹായകമായി.

ഉപഭോക്തൃ പിന്തുണ വര്‍ധിപ്പിക്കുന്നതിന് ഫെഡറല്‍ ബാങ്ക് അത്യാധുനിക സാങ്കേതിക വിദ്യ സ്വീകരിച്ചതും ബാങ്ക് ഓഫ് ദി ഇയര്‍ അംഗീകാരത്തിന് കളമൊരുക്കി. ആര്‍ട്ടിഫിഷ്യല്‍ ഇന്‍റലിജന്‍സ് (AI) ഉപയോഗപ്പെടുത്തി ഫെഡി എന്ന ചാറ്റ്ബോട്ട് അവതരിപ്പിച്ചു. കമ്പനി വെബ്‌സൈറ്റ്, വാട്‌സ്‌ആപ്പ്, അലക്‌സ, ഗൂഗിള്‍ മാപ്‌സ് എന്നിവയുള്‍പ്പെടെയുള്ളവയിലാണ് ഫെഡി പ്രവര്‍ത്തിക്കുന്നത്. വെബ്‌സൈറ്റ് ഉള്ളടക്കത്തെ അടിസ്ഥാനമാക്കി പ്രതികരണങ്ങള്‍ നല്‍കാനും 24 മണിക്കൂര്‍ സേവനങ്ങള്‍ക്കായി ഉപഭോക്താക്കളെ ഏജന്‍റുമാരുമായി ബന്ധിപ്പിക്കാനും ഈ ചാറ്റ്ബോട്ടിന് സാധിക്കും.

ഇന്ത്യയിലെ മികച്ച ബാങ്ക് ആയി അംഗീകരിക്കപ്പെടുന്നതില്‍ തങ്ങള്‍ക്ക് അതിയായ സന്തോഷമുണ്ടെന്നും ഈ അംഗീകാരം തങ്ങള്‍ക്ക് വളരെ സവിശേഷമാണെന്നും ഫെഡറല്‍ ബാങ്ക് എംഡി ശ്യാം ശ്രീനിവാസന്‍ പ്രതികരിച്ചു. 'ഈ അംഗീകാരത്തിന് ബാങ്കിനെ പ്രാപ്‌തമാക്കിയത് ജീവനക്കാരുടെ കൂട്ടായ പ്രവര്‍ത്തനവും ഉപഭോക്താക്കളുടെ പിന്തുണയുമാണ്. അംഗീകാരം പ്രചോദനമാണ്. ഉപഭോക്താക്കള്‍ക്ക് വേണ്ടത് ചെയ്യാന്‍ ഞങ്ങള്‍ പ്രതിജ്ഞാബദ്ധരായിരിക്കും' -അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.