പുതുച്ചേരി: ബൈക്കിൽ കൊണ്ടുപോകുകയായിരുന്ന രണ്ട് ചാക്ക് പടക്കം പൊട്ടിത്തെറിച്ച് യുവാവും മകനും മരിച്ചു. തമിഴ്നാട്ടിലെ വില്ലുപുരം ജില്ലയിലെ കോട്ടക്കുപ്പത്തിന് സമീപം വ്യാഴാഴ്ചയാണ് സംഭവം നടന്നത്. പുതുച്ചേരി അരിയങ്കുപ്പം ടൗൺ സ്വദേശിയായ കലൈനേശൻ (32) ഏഴ് വയസുള്ള മകന് എന്നിവരാണ് മരിച്ചത്.
വ്യാഴാഴ്ച മരക്കാനത്ത് നിന്ന് രണ്ട് സഞ്ചികളിൽ പടക്കങ്ങളുമായി മടങ്ങുകയായിരുന്നു ഇവര്‍. ഇരുവരും സംഭവസ്ഥലത്ത് തന്നെ മരിച്ചു. മറ്റ് രണ്ടാളുകള്‍ക്ക് പരിക്കേറ്റു. പരിക്കേറ്റവരെ ചികിത്സയ്ക്കായി ജിപ്മര്‍ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അപകടത്തെ തുടര്‍ന്ന് റോഡില്‍ രണ്ട് മണിക്കൂറിലധികം ഗതാഗതം തടസപ്പെട്ടു.
ALSO READ: രാജ്യത്ത് 12,729 പേര്‍ക്ക് കൂടി COVID; 221 മരണം
സമീപത്തുണ്ടായിരുന്ന ലോറി, സ്കൂട്ടര്‍ എന്നീ വാഹനങ്ങള്‍ക്ക് പൊട്ടിത്തെറിയില്‍ കേടുപാടുകള്‍ സംഭവിച്ചു. പുതുച്ചേരി പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. കലൈനേശൻ ഏതുതരം പടക്കവുമായാണ് സഞ്ചരിച്ചതെന്നതും അന്വേഷണ പരിധിയിലുണ്ട്.