ETV Bharat / bharat

ഭാര്യയ്‌ക്ക് വിവാഹേതര ബന്ധമുണ്ടെന്ന് സംശയം; നവജാത ശിശുവിനെ വിഷം കുത്തിവച്ച് പിതാവ്

കഴിഞ്ഞദിവസം നടന്ന സംഭവത്തില്‍ മാതാവോ ബന്ധുക്കളോ പരാതി നല്‍കാതെ വന്നതോടെ പൊലീസ് സ്വമേധയാ കേസെടുക്കുകയായിരുന്നു

Father injects Poison to Child  Father injects Poison to Child in Odisha  Odisha  Balasore  Poison  Father injects child with pesticide  Suspecting Wife having illicit relationship  ഭാര്യയ്‌ക്ക് വിവാഹേതര ബന്ധമുണ്ടെന്ന് സംശയം  നവജാത ശിശുവിനെ വിഷം കുത്തിവച്ച് പിതാവ്  നവജാത ശിശു  വിഷം കുത്തിവച്ച്  പൊലീസ്  ബാലാസോര്‍  ചന്ദന്‍ മഹാന  തന്‍മയി  കുഞ്ഞ്ട  മാതാവോ ബന്ധുക്കളോ പരാതി നല്‍കാതെ  പൊലീസ് സ്വമേധയാ കേസെടുക്കുകയായിരുന്നു
ഭാര്യയ്‌ക്ക് വിവാഹേതര ബന്ധമുണ്ടെന്ന് സംശയം; നവജാത ശിശുവിനെ വിഷം കുത്തിവച്ച് പിതാവ്
author img

By

Published : May 30, 2023, 4:43 PM IST

ബാലാസോര്‍ (ഒഡിഷ): ഭാര്യയ്‌ക്ക് വിവാഹേതര ബന്ധമുണ്ടെന്ന് സംശയിച്ച് നവജാത ശിശുവിനെ വിഷം കുത്തിവച്ച് പിതാവ്. ബാലാസോറിലെ ജില്ല ആശുപത്രിയില്‍ കുഞ്ഞിനെ പ്രവേശിപ്പിച്ചതോടെയാണ് സംഭവം പുറംലോകമറിയുന്നത്. സംഭവത്തില്‍ മാതാവോ ബന്ധുക്കളോ പരാതി നല്‍കിയില്ലെങ്കിലും പൊലീസ് സ്വമേധയാ കേസെടുക്കുമെന്ന് ബാലാസോര്‍ പൊലീസ് സൂപ്രണ്ട് സാഗരിക നാഥ് അറിയിച്ചു.

സംഭവത്തെക്കുറിച്ച് പൊലീസ് പറയുന്നതിങ്ങനെ: പ്രതി ചന്ദന്‍ മഹാനയ്‌ക്കും ഭാര്യ തന്‍മയിക്കും കഴിഞ്ഞവര്‍ഷം മെയ്‌ ഒമ്പതിനാണ് പെണ്‍കുഞ്ഞ് പിറക്കുന്നത്. പ്രസവാനന്തരം ആരോഗ്യ കേന്ദ്രത്തിൽ നിന്ന് ഡിസ്‌ചാർജ് ചെയ്‌തതിന് ശേഷം തൻമയിയെ ഭര്‍ത്താവും ഭര്‍തൃവീട്ടുകാരും നീലഗിരി പൊലീസ് സ്‌റ്റേഷന്‍ പരിധിയിൽ സിംഗ്രി ഗ്രാമത്തിലുള്ള അവരുടെ വീട്ടിലേക്ക് അയച്ചു. ഇയാള്‍ ഇടയ്‌ക്കിടെ ഭാര്യയേയും കുഞ്ഞിനെയും കാണാനായി ഭാര്യവീട്ടിലും എത്തുമായിരുന്നു. അങ്ങനെ തിങ്കളാഴ്‌ചയും (29-05-2023) ചന്ദന്‍ മഹാന ഭാര്യവീട്ടിലെത്തി.

കുളിമുറിയിലേക്ക് പോയ തന്‍മയി കുഞ്ഞിന്‍റെ അലമുറയിട്ടുള്ള കരച്ചില്‍ കേട്ട് വേഗം മുറിയിലേക്കെത്തിയപ്പോള്‍ ഭർത്താവിന്‍റെ കയ്യിൽ ഒരു സിറിഞ്ചും കീടനാശിനിയുടെ കുപ്പിയും ശ്രദ്ധയില്‍പെട്ടു. സംഭവത്തെക്കുറിച്ച് ചോദിച്ചപ്പോള്‍ ആദ്യമെല്ലാം ഇയാള്‍ പ്രതികരിക്കാതെ ഒഴിഞ്ഞുമാറിയെങ്കിലും, ഒടുക്കം കുഞ്ഞിനെ വിഷം കുത്തിവച്ചതായി ഇയാള്‍ അറിയിച്ചു. കുഞ്ഞിന്‍റെയും ഭര്‍ത്താവിന്‍റെയും കൈകളില്‍ രക്തത്തിന്‍റെ അംശം കൂടി കണ്ടതോടെ യുവതി വീട്ടുകാരുടെ സഹായത്തോടെ കുഞ്ഞിനെ അടുത്തുള്ള കമ്മ്യൂണിറ്റി ഹെൽത്ത് സെന്‍ററിൽ എത്തിച്ചുവെങ്കിലും നില വഷളായതിനെ തുടർന്ന് ഇവിടെ നിന്നും 10 കിലോമീറ്റർ അകലെയുള്ള ബാലാസോറിലെ ആശുപത്രിയിലേക്ക് കുഞ്ഞിനെ മാറ്റുകയായിരുന്നു. കുഞ്ഞിന്‍റെ നില അതീവ ഗുരുതരമാണെന്നാണ് ആശുപത്രി അധികൃതരുടെ വിശദീകരണം.

ചൊവ്വാഴ്‌ച വരെ പരാതിയൊന്നും നൽകാത്തതിനാൽ സംഭവത്തില്‍ സ്വമേധയാ കേസെടുക്കുമെന്ന് പൊലീസ് അറിയിച്ചു. ഭാര്യയ്ക്ക് വിവാഹേതര ബന്ധമുണ്ടെന്ന് ഇയാൾ സംശയിച്ചിരുന്നതായി പ്രാഥമിക അന്വേഷണത്തിൽ വ്യക്തമായതായും പൊലീസ് വ്യക്തമാക്കി. മാത്രമല്ല സംഭവത്തില്‍ പ്രദേശവാസികളുടെ പ്രതിഷേധം ശക്തമായതോടെ ചന്ദന്‍ മഹാനയെ കസ്‌റ്റഡിയിലെടുത്തതായും പൊലീസ് കൂട്ടിച്ചേര്‍ത്തു.

കുഞ്ഞിനെ കൊലപ്പെടുത്തി മാതാവ്: അടുത്തിടെ ഡല്‍ഹിയില്‍ ഫ്ലാറ്റിന്‍റെ മൂന്നാം നിലയിൽ നിന്ന് സ്വന്തം കുഞ്ഞിനെ എറിഞ്ഞു കൊലപ്പെടുത്തിയ 20 കാരിക്കെതിരെ പൊലീസ് കേസെടുത്തിരുന്നു. കിഴക്കൻ ഡൽഹിയിലെ ന്യൂ അശോക് വിഹാറിലാണ് സാമൂഹിക അപകീർത്തിയിൽ നിന്ന് രക്ഷപ്പെടുന്നതിന് വേണ്ടി അവിവാഹിതയായ യുവതി നവജാത ശിശുവിനെ ഫ്ലാറ്റിന്‍റെ മുകളില്‍ നിന്നും എറിഞ്ഞുകൊലപ്പെടുത്തിയത്.

പ്രദേശത്തുള്ള ജയ്‌ അംബോ അപ്പാർട്ട്‌മെന്‍റിലാണ് യുവതി താമസിച്ചിരുന്നത്. കുഞ്ഞിന് ജന്മം നല്‍കിയ ശേഷം യുവതി ശുചിമുറിയിൽ നിന്ന് കുഞ്ഞിനെ താഴേക്കെറിയുകയായിരുന്നു. ഫ്ലാറ്റിന് താഴെ നിന്ന സ്‌ത്രീകൾ ശബ്‌ദം കേട്ട് ചെന്നുനോക്കിയപ്പോൾ പാതി ജീവനുള്ള നവജാത ശിശുവിനെ കണ്ടെത്തുന്നത്. കുഞ്ഞിനെ ഉടൻ തന്നെ അടുത്തുള്ള നോയിഡ മെട്രോ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. സംഭവത്തിൽ കേസേടുത്ത പൊലീസ് യുവതിയെ ചോദ്യം ചെയ്‌തതിൽ നിന്നാണ് അപകീർത്തി ഭയന്നാണ് കുഞ്ഞിനെ കൊന്നതെന്ന് യുവതിയുടെ വെളിപ്പെടുത്തലുണ്ടായത്.

Also Read: 'ദത്തെടുക്കാനായില്ല, കുഞ്ഞിനെ വാങ്ങിയത് വളർത്താൻ'; വിൽപ്പന മുൻ നിശ്ചയിച്ച പ്രകാരമെന്ന് കുഞ്ഞിനെ വാങ്ങിയ യുവതി

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.