ശ്രീനഗർ: കോൺഗ്രസ് അധികാരത്തിലെത്തിയാൽ ആർട്ടിക്കിൾ 370 റദ്ദാക്കിയ നടപടി പുനഃപരിശോധിക്കുമെന്ന ദിഗ്‌വിജയ് സിങിന്‍റെ പ്രസ്‌താവനക്ക് നന്ദി പറഞ്ഞ് നാഷണൽ കോൺഫറൻസ് നേതാവ് ഫറൂഖ് അബ്‌ദുല്ല. രാജ്യസഭ എം.പിക്ക് ഇപ്പോഴാണ് ജമ്മു കശ്‌മീരിലെ ജനങ്ങളുടെ വികാരം മനസിലായതെന്നും വിഷയത്തിലെ നിജസ്ഥിതി മനസിലാക്കുന്നതിൽ നന്ദി അറിയിക്കുന്നുവെന്നും ഫറൂഖ് അബ്‌ദുല്ല പ്രതികരിച്ചു.
കൃത്യമായ നിബന്ധനകളോടെയാണ് ജമ്മു കശ്‌മീർ ഇന്ത്യൻ യൂണിയനിൽ ലയിച്ചതെന്നും അതിലൊന്നാണ് ആർട്ടിക്കിൾ 370. വിഷയത്തിൽ ഇതുവരെ രണ്ട് സുപ്രീം കോടതി വിധികളാണ് വന്നിട്ടുണ്ട്. കേന്ദ്ര സർക്കാർ ജമ്മു കശ്‌മീരിലെ ജനങ്ങളുടെ ആഗ്രഹങ്ങൾക്ക് വിരുദ്ധമായാണ് ആർട്ടിക്കിൾ 370 റദ്ദാക്കിയതെന്നും ഫറൂഖ് അബ്‌ദുല്ല പറഞ്ഞു.
അതേസമയം ദിഗ്‌വിജയ് സിങ്ങിന്‍റെ പ്രസ്‌താവനക്കെതിരെ ബിജെപി രംഗത്തെത്തി. കോൺഗ്രസ് ടൂൾക്കിറ്റാണിതെന്നും കോൺഗ്രസ് പേര് മാറ്റി ആന്‍റി നാഷണൽ ക്ലബ് ഹൗസ് എന്നാക്കി മാറ്റണമെന്നും ബിജെപി ആരോപിച്ചു. ക്ലബ് ഹൗസ് ചർച്ചയിലായിരുന്നു മുതിർന്ന കോൺഗ്രസ് നേതാവിന്‍റെ ആർട്ടിക്കിൾ 370നെ സംബന്ധിക്കുന്ന ഈ പ്രതികരണം.
ജമ്മു കശ്മീരിന്‍റെ പ്രത്യേക പദവി റദ്ദാക്കിയ നടപടി കശ്മീരിലെ ആളുകളുടെ തടങ്കലിൽ വച്ചുകൊണ്ടായിരുന്നു. ഹിന്ദു രാജാവ് ഭരിച്ചിരുന്ന മുസ്ലിം ഭൂരിപക്ഷ പ്രദേശമായിരുന്നു കശ്മീർ എങ്കിലും അവിടെ സഹവർത്തിത്വമുണ്ടായിരുന്നു. മോദി സർക്കാർ അതി ഇല്ലായ്മ ചെയ്യാനാണ് ശ്രമിച്ചതെന്നും ദിഗ് വിജയ് സിംഗ് പറഞ്ഞത്.
READ MORE: കശ്മീരിലെ ആശുപത്രികൾക്കായി 1.4 കോടി രൂപ നീക്കിവച്ച് ഫറൂഖ് അബ്ദുള്ള