ന്യൂഡൽഹി: കാർഷിക നിയമങ്ങൾക്കെതിരെയുള്ള പ്രതിഷേധ പരിപാടികളുടെ ഭാഗമായി കർഷകർ ഗുസ്തി മത്സരം സംഘടിപ്പിച്ചു. തങ്ങളുടെ ആവശ്യങ്ങൾ അംഗീകരിച്ചില്ലെങ്കിൽ സർക്കാരുമായി സമാനമായ പോരാട്ടത്തിന് തയാറാണെന്ന് ഭാരതീയ കിസാൻ യൂണിയന്‍റെ (ബികെയു) ഭാരവാഹിയായ ബിസി പ്രധാൻ മുന്നറിയിപ്പ് നൽകി.
സർക്കാർ പുതിയ ഒരു കാർഷിക ബില്ലും താങ്ങുവിലയും ഉറപ്പുനൽകുന്നുവെങ്കിൽ കാര്യങ്ങൾ ശരിയാകും. അല്ലാത്തപക്ഷം കർഷകർ പോരാട്ടം തുടരുമെന്നും അദ്ദേഹം പറഞ്ഞു. കർഷകർ ഗുസ്തി പരിശീലിക്കുന്നുണ്ട്. റിപ്പബ്ലിക് ദിനത്തിൽ കർഷകർ ഗുസ്തി മത്സരം സംഘടിപ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു.