ന്യൂഡൽഹി: കേന്ദ്ര കാർഷിക നിയമങ്ങൾര്രെതിരെ കർഷകർ നടത്തു പ്രതിഷേധം 42-ാം ദിവസത്തിൽ. കിസാൻ എക്ത മോർച്ച പ്രഖ്യാപിച്ച 'ട്രാക്ടർ മാർച്ച്' ഇന്ന് നടക്കും. പ്രക്ഷോഭം ശക്തമാക്കാനും പരിപാടി വിജയകരമാക്കാനുമുള്ള ഒരുക്കങ്ങൾ നടക്കുന്ന പഞ്ചാബ് കർഷക നേതാവും ഭാരതീയ കിസാൻ യൂണിയൻ (ബി.കെ.യു) ജനറൽ സെക്രട്ടറിയുമായ ഹരീന്ദർ സിംഗ് ലഖോവൽ പറഞ്ഞു.
മാർച്ചിനായി പഞ്ചാബിൽ നിന്നുള്ള കർഷകർ ട്രാക്ടറുകളുമായി പുറപ്പെട്ടതായി അദ്ദേഹം അറിയിച്ചു. ഹരിയാന, ഉത്തർപ്രദേശ്, രാജസ്ഥാൻ എന്നിവിടങ്ങളിൽ നിന്നുള്ള കർഷകരും റാലിയിൽ പങ്കെടുക്കും. ജനുവരി 26 ന് നടക്കാനിരിക്കുന്ന റിപ്പബ്ലിക് ദിന പരേഡിന്റെ ട്രെയിലറായിരിക്കും 'ട്രാക്ടർ മാർച്ച്' എന്ന് കർഷക നേതാക്കൾ പറഞ്ഞു.
തിങ്കളാഴ്ച കേന്ദ്ര സർക്കാരുമായി നടത്തിയ ഏഴാം ഘട്ട ചർച്ചകൾ അനിശ്ചിതത്വത്തിലായതിനെത്തുടർന്ന് ജനുവരി 7 ന് 'ട്രാക്ടർ മാർച്ച്' നടത്താൻ കർഷകർ തീരുമാനിക്കുകയായിരുന്നു. നേരത്തെ സംയുക്ത കിസാൻ മോർച്ച ജനുവരി 6ന് റാലി നിശ്ചയിച്ചിരുന്നുവെങ്കിലും മോശം കാലാവസ്ഥായെ തുടർന്ന് മാറ്റിവെക്കുകയായിരുന്നു.
ജനുവരി 6 മുതൽ ജനുവരി 20 വരെ പൊതു ബോധവൽക്കരണ ക്യാമ്പയിനും മറ്റ് നിരവധി പരിപാടികളും സംയുക്ത കിസാൻ മോർച്ച (എസ്‌കെഎം) പ്രഖ്യാപിച്ചിട്ടുണ്ട്. കർഷകരും കേന്ദ്രസർക്കാരും തമ്മിലുള്ള അടുത്ത ചർച്ച ജനുവരി എട്ടിനാണ്.