ചെന്നൈ: തമിഴ്നാട്ടിൽ ചത്ത കാളയ്ക്ക് ഒരു ലക്ഷം രൂപ ചെലവിൽ ശവസംസ്കാര ചടങ്ങ് നടത്തി ഉടമ. കൃഷ്ണഗിരി ജില്ലയിലെ ഹൊസൂരിലെ പൂനപ്പള്ളി ഗ്രാമത്തിലെ ചിന്നപ്പ (40) എന്ന കർഷകനാണ് തന്റെ വളർത്ത് മൃഗത്തിന് ഒരു ലക്ഷം രൂപ ചെലവഴിച്ച് സംസ്കാര ചടങ്ങ് നടത്തിയത്. ജല്ലിക്കെട്ടിനുൾപ്പെടെ പങ്കെടുത്തിരുന്ന 'കരിയൻ' എന്ന കാള രണ്ടു ദിവസം മുമ്പാണ് ചത്തത്.
കാളയുടെ മൃതദേഹത്തിന് ഗ്രാമവാസികൾ പൂക്കൾ അർപ്പിക്കുകയും പിന്നീട് സംസ്കരിക്കുകയും ചെയ്തു. കാളയുടെ മരണം വലിയ ബുദ്ധിമുട്ടാണ് സൃഷ്ടിച്ചതെന്ന് ചിന്നപ്പ പറഞ്ഞു.