ETV Bharat / bharat

ഹരിയാനയിൽ ട്രാക്ടറിൽ ട്രക്ക് ഇടിച്ച് കർഷകൻ കൊല്ലപ്പെട്ടു

author img

By

Published : Nov 27, 2020, 5:34 PM IST

അപകടത്തിൽ രണ്ട് പേർക്ക് പരിക്കേറ്റു. ഭിവാനി ജില്ലയിലെ മുണ്ടാലിൽ വെള്ളിയാഴ്ച പുലർച്ചെയാണ് അപകടമുണ്ടായത്

ഹരിയാനയിൽ ട്രാക്ടറിൽ ട്രക്ക് ഇടിച്ച് കർഷകൻ കൊല്ലപ്പെട്ടു  Farmer on way to Delhi killed  ട്രാക്ടറിൽ ട്രക്ക് ഇടിച്ച് അപകടം  truck hits his tractor-trolley in Bhiwani
ഹരിയാന

ചണ്ഡീഗഡ്: 'ദില്ലി ചലോ' പ്രതിഷേധത്തിന്‍റെ ഭാഗമായി ഡൽഹിയിലേക്ക് പോയ ട്രാക്ടറിൽ ട്രക്കിടിച്ച് കർഷകൻ കൊല്ലപ്പെട്ടു. പഞ്ചാബിലെ മൻസ സ്വദേശിയായ തന്ന സിംഗ് ആണ് മരിച്ചത്. തന്ന സിംഗ് സംഭവസ്ഥലത്ത് വച്ച് തന്നെ മരിച്ചു. അപകടത്തിൽ രണ്ട് പേർക്ക് പരിക്കേറ്റു. ഭിവാനി ജില്ലയിലെ മുണ്ടാലിൽ വെള്ളിയാഴ്ച പുലർച്ചെയാണ് സംഭവം. ട്രാക്ടറിൽ ഇടിച്ച ട്രക്കിന്‍റെ ഡ്രൈവർക്കെതിരെ കേസ് രജിസ്റ്റർ ചെയ്തു. പരിക്കേറ്റവരെ ഭിവാനി സിവിൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

കേന്ദ്ര സർക്കാർ നടപ്പാക്കിയ മൂന്ന് കാർഷിക നിയമങ്ങളിൽ പ്രതിഷേധിച്ച് പഞ്ചാബിൽ നിന്നും ഹരിയാനയിൽ നിന്നും ആയിരക്കണക്കിന് കർഷകർ കഴിഞ്ഞ രണ്ട് ദിവസമായി ഡൽഹിയിലേക്ക് സഞ്ചരിക്കുകയാണ്.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.