ETV Bharat / bharat

പാർലമെന്‍റിന് മുന്നിൽ മുദ്രാവാക്യം വിളിക്കല്‍; കർഷകരെ കസ്റ്റഡിയിലെടുത്ത് ഡൽഹി പൊലീസ്

ചോദ്യം ചെയ്‌ത ശേഷം ഇവരെ വിട്ടയച്ചു. കാർഷികനിയമങ്ങൾക്കെതിരെ രാജ്യവ്യാപകമായി കർഷകർ പ്രതിഷേധിച്ച് വരികയാണ്.

Delhi police  ഡൽഹി പൊലീസ്  protest  പ്രതിഷേധം  കാർഷികനിയമം  കാർഷിക ബിൽ  farmbill  protest against farm bill  കാർഷിക നിയമങ്ങൾക്കെതിരെ പ്രതിഷേധം  കർഷക സമരം  മുദ്രാവാക്യം വിളി  raising slogans  delhi police  ഡൽഹി പൊലീസ്
പാർലമെന്‍റിന് മുന്നിൽ മുദ്രാവാക്യം വിളിച്ച കർഷകരെ ഡൽഹി പൊലീസ് കസ്റ്റഡിയിലെടുത്തു
author img

By

Published : Jul 2, 2021, 12:21 PM IST

ന്യൂഡൽഹി: കാർഷികനിയമങ്ങൾക്കെതിരെ വ്യാഴാഴ്‌ച നിയമസഭാ മന്ദിരത്തിന് മുന്നിൽ മുദ്രാവാക്യം വിളിച്ച് പ്രതിഷേധിച്ച അഞ്ച് കർഷകരെ ഡൽഹി പൊലീസ് കസ്റ്റഡിയലെടുത്തു. ചോദ്യം ചെയ്‌ത ശേഷമാണ് ഇവരെ വിട്ടയച്ചതെന്നും പൊലീസ് അറിയിച്ചു.

കേന്ദ്രസർക്കാരിന്‍റെ പുതുക്കിയ കാർഷികനിയമങ്ങൾക്കെതിരെ നവംബർ 26 മുതൽ കർഷകർ പ്രതിഷേധിച്ച് വരികയാണ്. പ്രതിഷേധത്തിന്‍റെ ഏഴാം മാസം പൂർത്തിയായ ജൂൺ 26ന് കർഷകർ ട്രാക്‌ടർ റാലി നടത്തി പ്രതിഷേധമറിയച്ചുകൊണ്ട് എല്ലാ സംസ്ഥാനങ്ങളിലെയും ഗവർണർമാർക്ക് ഒരു മെമ്മോറാണ്ടം സമർപ്പിച്ചിരുന്നു.

കൂടാതെ ഡൽഹിയിലെ സിങ്കു, തിക്രി, ഖാസിപൂർ അതിർത്തികളിൽ തമ്പടിച്ചിരിക്കുന്ന കർഷകർ ഏഴ് മാസത്തെ പ്രക്ഷോഭം പൂർത്തിയാക്കിയതിന്‍റെ ഭാഗമായി "കൃഷി സംരക്ഷിക്കുക, ജനാധിപത്യത്തെ സംരക്ഷിക്കുക" ദിനവും ആചരിച്ചു.

Also Read: കാർഷിക നിയമങ്ങൾക്കെതിരെ ജൂൺ 26 ന് രാജ്ഭവന്‌ മുന്നിൽ കർഷകർ പ്രതിഷേധിക്കും

അതേസമയം ജൂൺ 22ന് ബിജെപി നേതാവ് ബബിത ഫോഗാട് പങ്കെടുത്ത പരിപാടിയിൽ കർഷകർ കരിങ്കൊടി ഉയർത്തി പ്രതിഷേധിച്ചിരുന്നു. കാർഷിക നിയമങ്ങൾ പിൻ‌വലിക്കുന്നതുവരെ കർഷകർ പ്രതിഷേധം തുടരുമെന്നും ബിജെപി-ജെജെപി നേതാക്കളുടെ പൊതുപരിപാടികൾ തടയുമെന്നും അന്ന് കർഷകർ ആഹ്വാനം ചെയ്‌തു.

കാർഷിക നിയമങ്ങൾക്കെതിരെ നിരവധി സമരമുറകളാണ് കർഷകർ സ്വീകരിച്ചുവരുന്നത്. എന്നാൽ കേന്ദ്രത്തിന്‍റെ ഭാഗത്ത് നിന്നും യാതൊരു പരിഗണനയും ഇതുവരെ കർഷകർക്ക് ലഭിച്ചിട്ടില്ല.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.