അമരാവതി: നീന്തലിന്‍റെ മൗണ്ട് എവറസ്റ്റ് എന്നറിയപ്പെടുന്ന ഇംഗ്ലീഷ് ചാനല്‍ കീഴടക്കി ആന്ധ്രാപ്രദേശിലെ വിജയവാഡയിൽ നിന്നുമൊരു പൊലീസുകാരന്‍. 15 മണിക്കൂറും 18 മിനിറ്റും കൊണ്ടാണ് ഹെഡ് കോൺസ്റ്റബിൾ തുളസി ചൈതന്യ നീന്തിക്കടന്നത്. ഇംഗ്ലണ്ടിലെ ഡോവർ തീരം മുതൽ ഫ്രാൻസിലെ കാലായിസ് തീരം വരെ നീണ്ടുകിടക്കുന്ന കടലിടുക്കാണ് ഇംഗ്ലീഷ് ചാനല്‍.
നീന്തല്‍ പ്രേമികളുടെ സ്വപ്‌ന ഇടംകൂടിയായ ഈ സമുദ്ര ഇടുക്കിന് 33.79 കിലോമീറ്റർ ദൂരമാണുള്ളത്. അതാത് രാജ്യങ്ങളുടെ അനുമതി വാങ്ങി ഈ മാസം 27നാണ് തുളസി ചൈതന്യ നീന്തലിനിറങ്ങിയത്. ഇന്ത്യയ്ക്കും ശ്രീലങ്കയ്ക്കും ഇടയിലുള്ള പാകിസ്ഥാൻ കടലിടുക്ക്, താരിഫയ്ക്കും മെഹ്‌റയ്ക്കും ഇടയിലുള്ള സീബ്ര കടലിടുക്ക്, ജർമനിക്കും സ്വിറ്റ്‌സർലൻഡിനും ഇടയിലുള്ള ബോഡെൻസി കടലിടുക്ക് എന്നിവ നീന്തിക്കടന്നതിന്‍റെ റെക്കോഡുകൾ തുളസി ചൈതന്യയുടെ പേരിലുണ്ട്.
ഇംഗ്ലണ്ട് തീരത്തെ രണ്ട് കടലിടുക്കുകൾ കൂടി നീന്താനുള്ള തയ്യാറെടുപ്പിലാണ് തുളസി. ഇംഗ്ലീഷ് ചാനലിൽ നീന്തുന്ന ആദ്യത്തെ തെലുങ്ക് നീന്തൽ താരമായതിൽ അതിയായ സന്തോഷമുണ്ടെന്ന് ഇദ്ദേഹം അഭിമാനത്തോടെ പറയുന്നു.