ETV Bharat / bharat

വാക്‌സിൻ ലഭ്യമാക്കാന്‍ സർക്കാരുമായി ചർച്ചകൾ പുരോഗമിക്കുന്നെന്ന് ഫൈസർ - ഫൈസർ വാക്‌സിൻ വാർത്ത

രാജ്യത്തിന് പുറത്ത് ക്ലിനിക്കൽ പഠനങ്ങൾ പൂർത്തിയാക്കിയ വാക്സിനുകൾ ഇന്ത്യൻ വംശജരിൽ എങ്ങനെ പ്രവർത്തിക്കുന്നുവെന്ന് അറിയാൻ പരിമിതമായ പരീക്ഷണങ്ങൾ നടത്തിയിരുന്നു.

Pfizer vaccine to india  Pfizer vaccine in india  Pfizer vaccine news  ഇന്ത്യയിലേക്ക് ഫൈസർ വാക്‌സിൻ  ഫൈസർ വാക്‌സിൻ വാർത്ത  ഫൈസർ വാക്‌സിൻ ലഭ്യമാക്കാൻ കേന്ദ്രം
ഫൈസർ വാക്‌സിൻ
author img

By

Published : Jun 2, 2021, 8:38 PM IST

ന്യൂഡൽഹി : കൊവിഡ് വാക്‌സിൻ ലഭ്യമാക്കാന്‍ ഇന്ത്യൻ സർക്കാരുമായി ചര്‍ച്ചകള്‍ നടത്തിവരികയാണെന്ന് ഫൈസർ കമ്പനി. അന്താരാഷ്ട്ര റഗുലേറ്ററി ബോഡികൾ അംഗീകരിച്ച കൊവിഡ് വാക്‌സിനുകളുടെ പ്രത്യേക പരീക്ഷണങ്ങൾ ഡ്രഗ്‌സ് കൺട്രോളർ ജനറൽ ഓഫ് ഇന്ത്യ (ഡിസിജിഐ) ഒഴിവാക്കിയതിന് പിന്നാലെയാണ് കമ്പനിയുടെ പ്രസ്‌താവന. ഇന്ത്യൻ സർക്കാരുമായി ചർച്ചകൾ പുരോഗമിക്കുന്നതിനാൽ കൂടുതൽ വിവരങ്ങൾ പുറത്തുവിടാൻ സാധിക്കില്ലെന്നും ഫൈസര്‍ അറിയിച്ചു.

Also Read: സൗജന്യ വാക്സിനായി ശബ്‌ദമുയർത്താൻ പൗരന്മാരോട് അഭ്യര്‍ഥിച്ച് രാഹുൽ ഗാന്ധി

വാക്‌സിൻ ക്ഷാമം നേരിടുന്ന സാഹചര്യത്തിൽ രാജ്യത്തിന്‍റെ അടിയന്തര ആവശ്യകത കണക്കിലെടുത്ത് മറ്റ് അന്താരാഷ്ട്ര റഗുലേറ്ററി ബോഡികൾ അംഗീകരിച്ച വാക്‌സിനുകളുടെ പ്രത്യേക പരീക്ഷണങ്ങൾ ഡിസിജിഐ ഒഴിവാക്കിയിരുന്നു. ഇതിലൂടെ ഫൈസർ, മോഡേണ പോലുള്ള വിദേശ വാക്‌സിനുകൾ ഇന്ത്യയിലേക്ക് വേഗത്തിലെത്തിക്കുന്നതിനുള്ള മാർഗമാണ് തുറന്നിരിക്കുന്നത്.

Also Read: ഗവേഷണത്തിലൂടെ മിത നിരക്കിൽ കൊവിഡ് മരുന്നിനുള്ള മാർഗം കണ്ടെത്തണമെന്ന് ഹർഷ് വർധൻ

യുഎസ് എഫ്‌ഡിഎ, ഇഎം‌എ, യുകെ എം‌എച്ച്‌ആർ‌എ, പി‌എം‌ഡി‌എ ജപ്പാൻ എന്നീ അന്താരാഷ്ട്ര ബോഡികൾ നിയന്ത്രിത ഉപയോഗത്തിനായി ഇതിനകം അംഗീകരിച്ചിട്ടുള്ളതോ ലോകാരോഗ്യ സംഘടന അടിയന്തര ഉപയോഗത്തിനായി പട്ടികയിലുള്‍പ്പെടുത്തിയതോ ആയ വാക്‌സിനുകൾക്കും ഇത് ബാധകമാകുമെന്ന് ഡി‌സി‌ജി‌ഐ അറിയിച്ചിരുന്നു.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.