ETV Bharat / bharat

ജമ്മു കശ്‌മീരിലെ അവന്തിപോരയില്‍ ഏറ്റുമുട്ടൽ ; രണ്ട് ഭീകരർ കൊല്ലപ്പെട്ടു - ENCOUNTER BREAKS OUT BETWEEN SECURITY FORCES TERRORISTS IN J KS AWANTIPORA

ജമ്മു കശ്‌മീരിലെ അവന്തിപോരയില്‍ തിങ്കളാഴ്‌ച (30.05.2022) വൈകിട്ടാണ് സുരക്ഷാസേനയും ഭീകരരും തമ്മിൽ ഏറ്റുമുട്ടൽ ഉണ്ടായത്

ജമ്മു കശ്‌മീരിലെ അവന്തിപ്പോരയിൽ ഏറ്റുമുട്ടൽ  രണ്ട് ഭീകരർ കൊല്ലപ്പെട്ടു  അവന്തിപ്പോരയിൽ രണ്ട് ഭീകരർ കൊല്ലപ്പെട്ടു  അവന്തിപ്പോരയിൽ ഏറ്റുമുട്ടലിൽ രണ്ട് ഭീകരർ കൊല്ലപ്പെട്ടു  ജമ്മു കശ്‌മീരിലെ അവന്തിപോരയിലെ രാജ്‌പോര മേഖലയിൽ സുരക്ഷാ സേനയും ഭീകരരും തമ്മിൽ ഏറ്റുമുട്ടൽ  ENCOUNTER BREAKS OUT BETWEEN SECURITY FORCES TERRORISTS IN J KS AWANTIPORA  ENCOUNTER BREAKS OUT BETWEEN SECURITY FORCES TERRORISTS
ജമ്മു കശ്‌മീരിലെ അവന്തിപ്പോരയിൽ ഏറ്റുമുട്ടൽ; രണ്ട് ഭീകരർ കൊല്ലപ്പെട്ടു
author img

By

Published : May 31, 2022, 9:24 AM IST

അവന്തിപോര (ജമ്മു കശ്‌മീർ) : ജമ്മു കശ്‌മീരിലെ അവന്തിപോരയിലെ രാജ്‌പോര മേഖലയിലുണ്ടായ ഏറ്റുമുട്ടലിൽ രണ്ട് ഭീകരർ കൊല്ലപ്പെട്ടു. തിങ്കളാഴ്‌ച (30.05.2022) വൈകിട്ടാണ് സംഭവം. ട്രാൽ പ്രദേശത്തെ ഷാഹിദ് റാത്തർ, ഷോപ്പിയാനിൽ നിന്നുള്ള ഉമർ യൂസഫ് എന്നിവരാണ് കൊല്ലപ്പെട്ടതെന്ന് പൊലീസ് അറിയിച്ചു.

കൊല്ലപ്പെട്ട ഭീകരരിൽ നിന്ന് രണ്ട് എകെ 47 തോക്കുകൾ ഉൾപ്പടെയുള്ള ആയുധങ്ങൾ കണ്ടെത്തിയതായി ഉദ്യോഗസ്ഥർ അറിയിച്ചു. തീവ്രവാദ കുറ്റകൃത്യങ്ങൾക്ക് പുറമെ പുൽവാമയിലെ അരിപാൽ സ്വദേശി ഷക്കീലയെയും ലുർഗാം ത്രാലിലെ സർക്കാർ ജീവനക്കാരനായ ജാവിദ് അഹമ്മദിനെയും കൊലപ്പെടുത്തിയ കേസിൽ തീവ്രവാദി ഷാഹിദിന് പങ്കുണ്ടെന്ന് കശ്‌മീർ ഐജിപി ട്വീറ്റ് ചെയ്‌തു.

Also read: കശ്‌മീരിൽ ടിവി ആർട്ടിസ്റ്റിനെ ഭീകരർ വെടിവച്ചു കൊന്നു

ഞായറാഴ്‌ച(29.05.2022) വൈകുന്നേരം പുൽവാമ ജില്ലയിലെ ഗുണ്ടിപോറ മേഖലയിൽ ഏറ്റുമുട്ടൽ ഉണ്ടായിരുന്നു. സംഭവത്തില്‍ രണ്ട് ജെയ്‌ഷെ ഇ മൊഹമ്മദ്(ജെഇഎം) ഭീകരർ കൊല്ലപ്പെട്ടതായി പൊലീസ് അറിയിച്ചു.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.