ഈസ്റ്റ് ചമ്പാരൻ : ബിഹാറിലെ പിപ്പരിയ കോളനിയിൽ വിരണ്ടോടിയ ആന പാപ്പാനെ ഇടിച്ചുകൊന്നു. ഈസ്റ്റ് ചമ്പാരനിലെ സിസ്വ അജ്ഗ്രി സ്വദേശിയായ അക്ബർ അൻസാരിയാണ് മരിച്ചത്. ആന ചങ്ങലപൊട്ടിച്ച് വിരണ്ടോടുന്നതിനിടെ വഴിയിലെ കുടിലുകൾ തകർക്കുകയും പലവിധ നാശനഷ്ടങ്ങള്‍ വരുത്തുകയും ചെയ്തു.
നീണ്ട പരിശ്രമത്തിനിടെ തുർകൗലിയ പൊലീസും നാട്ടുകാരും ചേർന്ന് അതിസാഹസികമായാണ് ആനയെ നിയന്ത്രണത്തിലാക്കിയത്. ശരിയാത്പൂരിലെ അനിൽ ഠാക്കൂർ എന്നയാളുടെ ഉടമസ്ഥതയിലുള്ള ആനയാണ് ഇടഞ്ഞതെന്ന് പൊലീസ് അറിയിച്ചു.
ALSO READ: VIDEO | പശുവിനറിയാം ജലം അമൂല്യമാണെന്ന് ; ടാപ്പ് തുറന്ന് കുടിച്ചു, പാഴാക്കാതെ അടച്ചു
ആനയുമായി ഉടമയുടെ വീട്ടിലേക്ക് എത്തിയതാണ് പാപ്പാൻ. എന്നാൽ രാത്രിയോടെ ആന അക്രമാസക്തനാകുകയായിരുന്നുവെന്നും പൊലീസ് വിശദീകരിച്ചു. നിലവിൽ ആനയുടെ ആക്രമണം ഭയന്ന് ഗ്രാമവാസികൾ വീടിന് പുറത്ത് സമയം കഴിച്ചുകൂട്ടേണ്ട ദുരവസ്ഥയിലാണ്.