ETV Bharat / bharat

'അമ്പിനും വില്ലി'നുമായി തർക്കം; ഷിന്‍ഡെ-താക്കറെ വിഭാഗങ്ങള്‍ തെരഞ്ഞെടുപ്പ് കമ്മിഷന് മുന്നില്‍ - eknath shinde latest

തെരഞ്ഞെടുപ്പ് ചിഹ്നവുമായി ബന്ധപ്പെട്ട വിഷയത്തില്‍ ഇരുവിഭാഗങ്ങളോടും ഓഗസ്റ്റ് എട്ടിന് മതിയായ രേഖകളുമായി ഹാജരാകാനാണ് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മിഷന്‍റെ നിര്‍ദേശം

ശിവസേന തെരഞ്ഞെടുപ്പ് ചിഹ്നം തര്‍ക്കം  ഏക്‌നാഥ് ഷിന്‍ഡെ കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മിഷന്‍ കത്ത്  ശിവസേന അമ്പ് വില്ല് അവകാശവാദം  ഏക്‌നാഥ് ഷിന്‍ഡെ ഉദ്ദവ് താക്കറെ ശിവസേന ചിഹ്നം  തെരഞ്ഞെടുപ്പ് കമ്മിഷന് കത്തയച്ച് ഷിന്‍ഡെ  eknath shinde approach election commission  shiv sena bow and arrow symbol  eknath shinde uddhav thackeray shiv sena bow and arrow symbol  fight over shiv sena symbol  eknath shinde latest  uddhav thackeray latest
'അമ്പിനും വില്ലി'നുമായി തർക്കം; ഷിന്‍ഡെ-താക്കറെ വിഭാഗങ്ങള്‍ തെരഞ്ഞെടുപ്പ് കമ്മിഷന് മുന്നില്‍
author img

By

Published : Jul 23, 2022, 3:43 PM IST

മുംബൈ: തെരഞ്ഞെടുപ്പ് ചിഹ്നവുമായി ബന്ധപ്പെട്ട് മഹാരാഷ്‌ട്ര മുഖ്യമന്ത്രി ഏക്‌നാഥ് ഷിന്‍ഡെയും മുന്‍ മുഖ്യമന്ത്രി ഉദ്ധവ് താക്കറെയും വീണ്ടും നേര്‍ക്കുനേര്‍. ശിവസേനയുടെ തെരഞ്ഞെടുപ്പ് ചിഹ്നമായ അമ്പിനും വില്ലിനും അവകാശവാദം ഉന്നയിച്ച് ഏക്‌നാഥ് ഷിന്‍ഡെ വിഭാഗം കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മിഷനെ സമീപിച്ചു. തങ്ങളാണ് യഥാര്‍ഥ ശിവസേനയെന്നും ലോക്‌സഭ സ്‌പീക്കർ ഓം ബിര്‍ളയും മഹാരാഷ്‌ട്ര നിയമസഭ സ്‌പീക്കര്‍ രാഹുല്‍ നര്‍വേക്കറും ശിവസേനയുടെ സഭാകക്ഷി നേതാക്കളെ അംഗീകരിച്ചിട്ടുണ്ടെന്നും തെരഞ്ഞെടുപ്പ് കമ്മിഷന് അയച്ച കത്തില്‍ പറയുന്നു.

യഥാര്‍ഥ ശിവസേനയെ ചൊല്ലി അവകാശവാദം: ജൂണില്‍ ഏക്‌നാഥ് ഷിന്‍ഡെയുടേയും 40 എംഎല്‍എമാരുടേയും വിമത നീക്കത്തിന് പിന്നാലെയാണ് മഹാവികാസ് അഖാഡി സര്‍ക്കാർ വീഴുന്നത്. രാഷ്‌ട്രീയ അനിശ്ചിതത്വങ്ങള്‍ക്കൊടുവില്‍ ജൂണ്‍ 30ന് ബിജെപി പിന്തുണയോടെ ഏക്‌നാഥ് ഷിന്‍ഡെയുടെ നേതൃത്വത്തില്‍ സർക്കാർ അധികാരത്തിലേറുകയും ഷിന്‍ഡെ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യുകയും ചെയ്‌തു. കഴിഞ്ഞ ചൊവ്വാഴ്‌ച(19.07.2022) ശിവസേന നേതാക്കളായ രാഹുല്‍ ഷെവാലെയെ ലോക്‌സഭയുടെ സഭാകക്ഷി നേതാവായും ഭാവ്‌ന ഗൗളിയെ ചീഫ് വിപ്പായും പ്രഖ്യാപിച്ചു.

പിന്നാലെ രാഹുല്‍ ഷെവാലെയെ ലോക്‌സഭയുടെ സഭാകക്ഷി നേതാവായി ലോക്‌സഭ സ്‌പീക്കര്‍ ഓം ബിര്‍ള അംഗീകരിച്ചു. അതേസമയം, തങ്ങളുടെ അഭിപ്രായം കേള്‍ക്കാതെ തെരഞ്ഞെടുപ്പ് കമ്മിഷന്‍ തീരുമാനം എടുക്കരുതെന്ന് ആവശ്യപ്പെട്ട് ഉദ്ധവ് താക്കറെയും കമ്മിഷന് കത്തയച്ചിട്ടുണ്ട്. വിഷയവുമായി ബന്ധപ്പെട്ട് ഓഗസ്റ്റ് എട്ടിന് ഇരുവിഭാഗങ്ങളും മതിയായ രേഖകളുമായി ഹാജരാകാനാണ് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മിഷന്‍റെ നിര്‍ദേശം.

രണ്ടാഴ്‌ചയ്‌ക്കുള്ളില്‍ പ്രാദേശിക തെരഞ്ഞെടുപ്പ് നടത്താന്‍ മഹാരാഷ്‌ട്ര തെരഞ്ഞെടുപ്പ് കമ്മിഷനോട് സുപ്രീം കോടതി നിര്‍ദേശിച്ചതിനിടെയാണ് തെരഞ്ഞെടുപ്പ് ചിഹ്നത്തെ ചൊല്ലിയുള്ള തര്‍ക്കം. ബിഎംസി ഉള്‍പ്പെടെയുള്ള കോര്‍പ്പറേഷനുകളില്‍ തെരഞ്ഞെടുപ്പ് നടക്കുന്നതിനാല്‍ ഇരുവിഭാഗങ്ങള്‍ക്കും തെരഞ്ഞെടുപ്പ് കമ്മിഷന്‍റെ ഉത്തരവ് ഏറെ നിര്‍ണായകമാണ്. 1989 ഓഗസ്റ്റ് 19നാണ് ധനുഷ്യബന്‍ (അമ്പും വില്ലും) ശിവസേനയുടെ തെരഞ്ഞെടുപ്പ് ചിഹ്നമായി കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മിഷന്‍ അനുവദിച്ചത്.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.