ETV Bharat / bharat

കുൽഗാമിൽ സുരക്ഷാസേനയുടെ വാഹനം അപകടത്തിൽപ്പെട്ടു; 8 സിആർപിഎഫ് ജവാന്മാർക്കും ഒരു സാധാരണക്കാരനും പരിക്ക് - കുൽഗാം സിആർപിഎഫ് ജവാന്മാുടെ റോഡപകടം

ഇന്ന് നടന്ന (ജൂൺ 16) സംഭവത്തിൽ എട്ട് ജവാന്മാർക്ക് പുറമേ എതിരെ വന്ന ഓട്ടോയുടെ ഡ്രൈവർക്കാണ് പരിക്കേറ്റതെന്ന് അധികൃതർ വ്യക്തമാക്കി.

8 CRPF men and an auto driver injured in Kulgam accident  eight CRPF men and a civilians injured in Kulgam accident  കുൽഗാമിൽ സുരക്ഷാസേന സഞ്ചരിച്ച വാഹനം അപകടത്തിൽപ്പെട്ടു  എട്ട് സിആർപിഎഫ് ജവാന്മാർക്കും ഒരു സാധാരണക്കാരനും പരിക്ക്  കുൽഗാം അപകടം  കുൽഗാം സുരക്ഷാസേന വാഹനാപകടം  കുൽഗാം സിആർപിഎഫ് ജവാന്മാുടെ റോഡപകടം  CRPF officials vehicle accident
കുൽഗാമിൽ സുരക്ഷാസേനയുടെ വാഹനം അപകടത്തിൽപ്പെട്ടു; 8 സിആർപിഎഫ് ജവാന്മാർക്കും ഒരു സാധാരണക്കാരനും പരിക്ക്
author img

By

Published : Jun 16, 2022, 3:34 PM IST

Updated : Jun 16, 2022, 3:45 PM IST

കുൽഗാം: കുൽഗാം ജില്ലയിലെ ചോഗൽപുര മേഖലയിൽ സുരക്ഷാസേന സഞ്ചരിച്ച വാഹനം അപകടത്തിൽപ്പെട്ടു. എട്ട് സിആർപിഎഫ് ജവാന്മാർക്കും ഒരു സാധാരണക്കാരനും പരിക്കേറ്റതായി അധികൃതർ അറിയിച്ചു. HR55AE-2071 രജിസ്ട്രേഷനുള്ള സിആർപിഎഫ് ജവാന്മാർ സഞ്ചരിച്ച വാഹനം എതിരെ വന്ന ഒരു ഓട്ടോയുമായി കൂട്ടിയിടിക്കുകയായിരുന്നു.

കുൽഗാമിൽ സുരക്ഷാസേനയുടെ വാഹനം അപകടത്തിൽപ്പെട്ടു

ഇന്ന് നടന്ന (ജൂൺ 16) സംഭവത്തിൽ എട്ട് ജവാന്മാർക്ക് പുറമേ എതിരെ വന്ന ഓട്ടോയുടെ ഡ്രൈവർക്കാണ് പരിക്കേറ്റതെന്ന് അധികൃതർ വ്യക്തമാക്കി. സുരീന്ദർ സിങ്, കെ. സത്യ, കെ. മഹ, റഖിബുൾ ഇസ്ലാം, രാജേന്ദ്ര, സി. രാമകൃഷ്‌ണ, മഷ്‌റാം അരവിന്ദ്, എ. രജനി എന്നീ സിആർപിഎഫ് ഉദ്യോഗസ്ഥർക്കും ഓട്ടോ ഡ്രൈവറായ മുഹമ്മദ് അക്ബർ എന്നയാൾക്കുമാണ് പരിക്കേറ്റത്.

പരിക്കേറ്റ എല്ലാവരെയും ആശുപത്രിയിലേക്ക് മാറ്റിയതായും ഇവരുടെ നില തൃപ്‌തികരമാണെന്നും അധികൃതർ അറിയിച്ചു. സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചു.

Last Updated : Jun 16, 2022, 3:45 PM IST
ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.