ന്യൂഡൽഹി: ഡല്‍ഹിയില്‍ അമിത വിലയ്‌ക്ക് ഓക്‌സിജന്‍ കോണ്‍സന്‍ട്രേറ്റുകള്‍ വിറ്റതിന് അറസ്റ്റിലായ ബിസിനസുകാരനായ നവനീത് കൽറക്കെറെയുടെ സ്ഥാപനങ്ങിലും വീടുകളിലും ധനകാര്യ അന്വേഷണ ഏജൻസി തിരച്ചിൽ നടത്തി. മാട്രിക്സ് സെല്ലുലാർ സർവീസസ്, ദക്ഷിണ ഡൽഹിയിലെ ഒരു ഫാംഹൌസ് തുടങ്ങി നിരവധി സ്ഥലങ്ങളിലാണ് തിരച്ചിൽ നടത്തിയത്. മൂന്ന് ദിവസത്തെ പൊലീസ് കസ്റ്റഡിയിലേക്ക് വിട്ട ശേഷം ബുധനാഴ്ച അദ്ദേഹത്തെ 14 ദിവസത്തെ ജുഡീഷ്യൽ കസ്റ്റഡിയിലേക്ക് അയച്ചിരുന്നു.
Also read: അനധികൃത ഓക്‌സിജൻ കോൺസൻട്രേറ്റർ വിൽപന; നവനീത് കൽറയെ കസ്‌റ്റഡിയിൽ വിട്ടു
ഭക്ഷണശാലകളില്‍ അനധികൃതമായി ഓക്‌സിജന്‍ കോണ്‍സന്‍ട്രേറ്റുകള്‍ വില്‍പന നടത്തുന്നുവെന്ന രഹസ്യവിവരത്തെ തുടര്‍ന്ന് പൊലീസ് ഡല്‍ഹിയിലെ ലോദി റോഡിലെ ഭക്ഷണശാലയില്‍ നടത്തിയ റേയ്‌ഡില്‍ മൂന്ന് ഡസനോളം ഓക്‌സിജന്‍ കോണ്‍സന്‍ട്രേറ്റുകള്‍ കണ്ടെത്തിയിരുന്നു. സംഭവത്തില്‍ നാല് പേരെ അറസ്റ്റ് ചെയ്‌തു. അന്വേഷണം നവനീത് കാല്‍റയിലേക്ക് നീണ്ടതോടെയാണ് ഇയാള്‍ ഒളിവില്‍ പോയത്. ഇതിനിടെ മുന്‍കൂര്‍ ജാമ്യത്തിനായി ഇയാള്‍ കോടതിയെ സമീപിച്ചിരുന്നു. എന്നാല്‍ ജാമ്യാപേക്ഷ കോടതി തള്ളി. സംഭവവുമായി ബന്ധപ്പെട്ട് പൊലീസ് ഖാന്‍ ചാച്ച ഭക്ഷണശാലയും ഇയാളുടെ ഫാം ഹൗസും റെയ്‌ഡ് ചെയ്‌തിരുന്നു.