ETV Bharat / bharat

ED Raids AAP MP Sanjay Singh Residence ഡൽഹി മദ്യനയക്കേസ് : എഎപി രാജ്യസഭ എംപി സഞ്‌ജയ് സിങ്ങിന്‍റെ വസതിയിൽ ഇഡി റെയ്‌ഡ് - എംപി സഞ്‌ജയ് സിങ്ങിന്‍റെ വസതിയിൽ ഇഡി

Delhi Liquor Policy Updation : ഡൽഹി മദ്യനയക്കേസുമായി ബന്ധപ്പെട്ട് ആം ആദ്‌മി പാർട്ടി എം പി സഞ്‌ജയ് സിങ്ങിന്‍റെ വസതിയിൽ ഇഡി റെയ്‌ഡ്

Sanjay Singh  ED Raids AAP MP Sanjay Singh Residence  Enforcement Directorate  Delhi Liquor Policy  ED Raid at Sanjay Singh Residence  എംപി സഞ്‌ജയ് സിങ്ങിന്‍റെ വസതിയിൽ റെയ്‌ഡ്  എംപി സഞ്‌ജയ് സിങ്ങ്  ഡൽഹി മദ്യനയക്കേസ്  എംപി സഞ്‌ജയ് സിങ്ങിന്‍റെ വസതിയിൽ ഇഡി  ഇഡി റെയ്‌ഡ്
ED Raids AAP MP Sanjay Singh Residence
author img

By ETV Bharat Kerala Team

Published : Oct 4, 2023, 8:24 AM IST

Updated : Oct 4, 2023, 10:08 AM IST

ന്യൂഡൽഹി : എഎപി രാജ്യസഭ എംപി സഞ്‌ജയ് സിങ്ങിന്‍റെ (AAP MP Sanjay Singh) വസതിയിൽ എൻഫോഴ്‌സ്‌മെന്‍റ് ഡയറക്‌ടറേറ്റ് (Enforcement Directorate) റെയ്‌ഡ്. ഡൽഹി മദ്യനയക്കേസുമായി (Delhi Liquor Policy) ബന്ധപ്പെട്ടാണ് സഞ്‌ജയ് സിങ്ങിന്‍റെ വസതിയിൽ റെയ്‌ഡ് നടക്കുന്നത്. കേസുമായി ബന്ധപ്പെട്ട് വിവിധയിടങ്ങളിൽ റെയ്‌ഡ് നടക്കുന്നതായാണ് വിവരം.

ഡൽഹി മദ്യനയക്കേസിൽ സഞ്‌ജയ് സിങ്ങിന്‍റെ ജീവനക്കാരേയും അദ്ദേഹവുമായി ബന്ധപ്പെട്ട മറ്റ് പലരേയും നേരത്തെ ഇഡി ചോദ്യം ചെയ്‌തിരുന്നു. 2021 -2022ൽ മദ്യവ്യാപാരികൾക്ക് ലൈസൻസ് നൽകാനുള്ള സർക്കാർ തീരുമാനത്തിൽ സഞ്‌ജയ്‌ സിങ്ങിനും പങ്കുണ്ടെന്ന നിഗമനത്തിലാണ് നിലവിൽ റെയ്‌ഡ് പുരോമിക്കുന്നത്. എന്നാൽ ആം ആദ്‌മി പാർട്ടി ഈ ആരോപണം ശക്തമായി നിഷേധിച്ചിരുന്നു.

സർക്കാരിന്‍റെ നയം പിന്നീട് റദ്ദാക്കുകയും ഡൽഹി ലെഫ്‌റ്റനന്‍റ് ഗവർണർ പിന്നീട് സംഭവത്തിൽ സിബിഐ അന്വേഷണത്തിന് ശുപാർശ ചെയ്യുകയും തുടർന്ന് ഇഡി കള്ളപ്പണം വെളുപ്പിക്കൽ നിരോധന നിയമപ്രകാരം (Prevention of Money Laundering Act) കേസെടുക്കുകയുമായിരുന്നു. അതേസമയം, ഈ വർഷം മെയ് മാസം എംപി സഞ്‌ജയ് സിങ്ങ് ധനകാര്യ സെക്രട്ടറി ടി വി സോമനാഥന് അയച്ച കത്തിൽ മദ്യനയക്കേസിൽ തന്‍റെ പേര് ബോധപൂർവം ഉൾപ്പെടുത്തിയതാണെന്നും തന്‍റെ പ്രതിച്ഛായ തകർക്കാനും അപകീർത്തിപ്പെടുത്താനുമുള്ള ശ്രമത്തിന്‍റെ ഭാഗമാണിതെന്നും പറഞ്ഞിരുന്നു.

ഇഡി ഡയറക്‌ടർക്കും അസിസ്‌റ്റന്‍റ് ഡയറക്‌ർക്കുമെതിരെയായിരുന്നു സഞ്‌ജയ് സിങ്ങിന്‍റെ ആരോപണം. ദിനേശ് അറോറയുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് തന്‍റെ പേര് ആരോപണവിധേയമായ കേസിൽ ചേർത്തെതെന്നും സഞ്‌ജയ് കൂട്ടിച്ചേർത്തു. ഉദ്യോഗസ്ഥർ തങ്ങളുടെ സ്ഥാനങ്ങൾ ദുരൂപയോഗം ചെയ്യുകയാണെന്നും ഇതിനെതിരെ നിയമനടപടി വേണമെന്നും എംപി കത്തിൽ പറഞ്ഞു. തന്‍റെ പേര് കേസിൽ വലിച്ചിഴച്ച് തന്നെ മനഃപൂർവം അപകീർത്തിപ്പെടുത്താൻ ശ്രമിച്ചതിന് ഉദ്യോഗസ്ഥർക്ക് വക്കീൽ നോട്ടീസ് അയച്ചിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

മനീഷ് സിസോദിയയുടെ സ്വത്തുക്കൾ കണ്ടുകെട്ടി : മദ്യനയകേസിൽ ജയിലിൽ കഴിയുന്ന എഎപി നേതാവും മുൻ ഡൽഹി ഉപമുഖ്യമന്ത്രിയുമായിരുന്ന മനീഷ് സിസോദിയയുടെ ജാമ്യാപേക്ഷ സുപ്രീംകോടതി പരിഗണിക്കാനിരിക്കെയാണ് സഞ്‌ജയ് സിങ്ങിന്‍റെ വീട്ടിൽ ഇന്ന് പുലർച്ചെ ഇഡി റെയ്‌ഡ് നടത്തിയത്. കേസിൽ ഇക്കഴിഞ്ഞ ജൂലൈയിൽ മനീഷ് സിസോദിയയുടേയും ഭാര്യ സീമ സിസോദിയയുടേയും അടക്കം നാല് പേരുടെ സ്വത്തുക്കൾ ഇഡി കണ്ടുകെട്ടിയിരുന്നു. ബാങ്ക് ബാലൻസും സ്ഥാപനവുമടക്കം 44.29 കോടി രൂപയുടെ സ്വത്തുക്കളാണ് സിസോദിയയുടേതായി കണ്ടുകെട്ടിയത്.

കേസിൽ ഫെബ്രുവരിയിലാണ് സിബിഐ മനീഷ് സിസോദിയയുടെ അറസ്‌റ്റ് രേഖപ്പെടുത്തിയത്. 26ാം പ്രതിയായ മനീഷ് സിസോദിയയ്‌ക്കെതിരെ സിബിഐ ഈ കേസിൽ കുറ്റപത്രവും സമര്‍പ്പിക്കുകയും പിന്നാലെ കെജ്‌രിവാൾ മന്ത്രിസഭയിലെ ഉപമുഖ്യമന്ത്രി സ്ഥാനത്തുനിന്ന് മനീഷ് രാജിവയ്‌ക്കുകയുമായിരുന്നു. നിലവിൽ ബാങ്ക് അക്കൗണ്ടുകൾ മരവിപ്പിച്ച സാഹചര്യത്തിൽ മുൻ ഉപമുഖ്യമന്ത്രിയുടെ കുടുംബം സാമ്പത്തിക പ്രതിസന്ധി നേരിടുകയാണെന്ന് അദ്ദേഹവുമായി ബന്ധപ്പെട്ട വൃത്തങ്ങൾ കോടതിയെ അറിയിച്ചിരുന്നു.

Read More : ബാങ്ക് അക്കൗണ്ട് മരവിപ്പിച്ചതോടെ പ്രതിസന്ധിയിൽ; ഭാര്യയുടെ ചികിത്സ ചെലവിനു പോലും പണമില്ലെന്ന് മനീഷ് സിസോദിയ

Last Updated : Oct 4, 2023, 10:08 AM IST
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.