ന്യൂഡല്‍ഹി : എന്‍ഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റിന്‍റെ (ഇഡി) വിശാലാധികാരങ്ങള്‍ ശരിവച്ച് സുപ്രീം കോടതി. 2002 ലെ കള്ളപ്പണം വെളുപ്പിക്കല്‍ നിരോധന നിയമത്തിലെ വ്യവസ്ഥകളും ഇ.ഡിയുടെ അധികാരങ്ങളും ചോദ്യം ചെയ്ത് സമര്‍പ്പിച്ച ഹര്‍ജി പരമോന്നത കോടതി തള്ളി. കേസുമായി ബന്ധപ്പെട്ട് ഡയറക്ടറേറ്റ് തയ്യാറാക്കുന്ന എൻഫോഴ്‌സ്‌മെന്‍റ് കേസ് ഇൻഫർമേഷൻ റിപ്പോർട്ട് (ഇസിഐആർ) കുറ്റാരോപിതന് നല്‍കേണ്ടതില്ലെന്നാണ് ഉത്തരവ്.
-
Supreme Court bench assembles to deliver judgment on petitions challenging the constitutionality of several provisions of the Prevention of Money Laundering Act (PMLA). pic.twitter.com/EYf6WUjnTc
— ANI (@ANI) July 27, 2022 " class="align-text-top noRightClick twitterSection" data="
">Supreme Court bench assembles to deliver judgment on petitions challenging the constitutionality of several provisions of the Prevention of Money Laundering Act (PMLA). pic.twitter.com/EYf6WUjnTc
— ANI (@ANI) July 27, 2022Supreme Court bench assembles to deliver judgment on petitions challenging the constitutionality of several provisions of the Prevention of Money Laundering Act (PMLA). pic.twitter.com/EYf6WUjnTc
— ANI (@ANI) July 27, 2022
ഇസിഐആർ പ്രഥമ വിവര റിപ്പോര്‍ട്ട് (എഫ് ഐ ആര്‍) അല്ല. ഇത് ഡയറക്ടറേറ്റിന്‍റെ ആഭ്യന്തര രേഖയാണെന്നും കോടതി പറഞ്ഞു. സമന്‍സ് നല്‍കി ചോദ്യം ചെയ്യാന്‍ വിളിപ്പിക്കുമ്പോള്‍ കാരണം വ്യക്തമാക്കേണ്ടതില്ല. എന്നാല്‍ അറസ്റ്റിന് മുമ്പ് പ്രതിയോട് കാരണങ്ങൾ വെളിപ്പെടുത്തിയാൽ മതി. അറസ്റ്റിലായ പ്രതിക്ക് കേസിന്‍റെ കൂടുതല്‍ വിവരങ്ങള്‍ അറിയാന്‍ അവകാശമുണ്ടെന്നും കോടതി പറഞ്ഞു. പ്രതിക്ക് കേസിന്‍റെ വിവരങ്ങള്‍ കോടതിയില്‍ ആവശ്യപ്പെടാം.
മാത്രമല്ല സ്വത്ത് കണ്ടുകെട്ടല്‍, അറസ്റ്റ് തുടങ്ങിയ നടപടികള്‍ക്കും ഇ.ഡിക്ക് സ്വാതന്ത്ര്യമുണ്ടെന്നും കോടതി കൂട്ടിച്ചേര്‍ത്തു.