ഭോപ്പാല്‍: 2019ല്‍ മധ്യപ്രദേശില്‍ നടന്ന ലോക്സഭാ തെരഞ്ഞെടുപ്പില്‍ വലിയ രീതിയില്‍ അനിധികൃത പണമിടപാട് നടന്നായി തെരഞ്ഞെടുപ്പ് കമ്മീന്‍. ഇക്കാര്യത്തില്‍ അന്വേഷണം നടത്തി സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്കെതിരെ ക്രിമിനല്‍ കേസ് രജിസ്റ്റര്‍ ചെയ്യണമെന്ന് സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷന് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്‍ നിര്‍ദ്ദേശം നല്‍കി. സര്‍ക്കാര്‍ ഉദ്യോഗസ്ഥരായ സുശോഭന്‍ ബാനര്‍ജി, സഞ്ജയ് മനേ, അരുണ്‍ മിസ്ര, വി മധുകുമാര്‍ എന്നിവര്‍ക്ക് എതിരെ കേസെടുക്കാനാണ് നിര്‍ദ്ദേശം.
തെരഞ്ഞെടുപ്പിന്‍റെ മറവില്‍ കേന്ദ്ര ഡയറക്റ്റ് ടാക്സിൽ (സിബിഡിടി) തിരിമറി നടന്നതായി നേരത്തെ നടത്തിയ തെരച്ചിലില്‍ കണ്ടെത്തിയിരുന്നു. ഇതിന്‍റെ അടിസ്ഥാനത്തിലാണ് നടപടി. പാര്‍ട്ടികളും സ്വകാര്യ വക്യക്തികളും തെരഞ്ഞെടുപ്പ് സമയത്ത് വലിയ രീതിയില്‍ പണമിടപാട് നടത്തിയെന്നാണ് കണ്ടെത്തല്‍. 1961 ലെ ആദായനികുതി നിയമത്തിലെ സെക്ഷൻ 132 പ്രകാരം ആദായനികുതി വകുപ്പ് തെരച്ചില്‍ നടത്തിയത്. സര്‍ക്കാര്‍ സംവിധാനങ്ങളും ഇത്തരത്തില്‍ അനധികൃത പണമിടപാടില്‍ ബന്ധപ്പെട്ടെന്നാണ് കണ്ടെത്തല്‍.