ETV Bharat / bharat

ത്രിപുര മുഖ്യമന്ത്രിയുടെ വസതിയുടെ തൊട്ടടുത്ത മതിലില്‍ കാറിടിച്ച് കയറ്റി ; ഡോക്‌ടര്‍ അറസ്റ്റില്‍

മുഖ്യമന്ത്രിയുടെ വസതിക്ക് മുന്‍പിലായി സ്ഥാപിച്ചിരുന്ന ബാരിക്കേഡുകള്‍ ഇടിച്ച് തെറിപ്പിച്ചതിന് പിന്നാലെ കാര്‍ എംഎൽഎ ഹോസ്റ്റലിന്‍റെ മതിലിൽ ഇടിച്ചു കയറ്റി

ത്രിപുര മുഖ്യമന്ത്രി വസതി കാര്‍ അപകടം  മതിലില്‍ കാറിടിച്ച് കയറ്റി ഡോക്‌ടര്‍ അറസ്റ്റ്  drunk doctor crashes car into wall in tripura  tripura cm residence car carshed
മദ്യലഹരിയില്‍ മുഖ്യമന്ത്രിയുടെ വസതിയുടെ സമീപത്തെ മതിലില്‍ കാറിടിച്ച് കയറ്റി; സര്‍ക്കാര്‍ ഡോക്‌ടര്‍ അറസ്റ്റില്‍
author img

By

Published : Dec 24, 2021, 9:37 PM IST

അഗര്‍ത്തല : ത്രിപുര മുഖ്യമന്ത്രി ബിപ്ലബ് ദേബിന്‍റെ വസതിക്ക് സമീപത്തെ മതിലില്‍ കാറിടിച്ച് കയറ്റിയ സംഭവത്തില്‍ ഡോക്ടര്‍ അറസ്റ്റില്‍. ത്രിപുര മെഡിക്കല്‍ കോളജിലെ ഡോക്‌ടറാണ് പിടിയിലായത്. ഇയാള്‍ മദ്യപിച്ചിരുന്നെന്നും കാറിന് നമ്പര്‍ പ്ലേറ്റ് ഉണ്ടായിരുന്നില്ലെന്നും പൊലീസ് പറഞ്ഞു.

വ്യാഴാഴ്‌ച രാത്രി 10.30 ഓടെയാണ് സംഭവം. മുഖ്യമന്ത്രിയുടെ വസതിക്ക് മുന്‍പിലായി സ്ഥാപിച്ചിരുന്ന ബാരിക്കേഡുകള്‍ ഇടിച്ച് തെറിപ്പിച്ചതിന് പിന്നാലെ കാര്‍ എംഎൽഎ ഹോസ്റ്റലിന്‍റെ മതിലിൽ ഇടിച്ചുകയറ്റുകയായിരുന്നു. ബാരിക്കേഡിന് സമീപം നില്‍ക്കുകയായിരുന്ന പൊലീസ് ഉദ്യോഗസ്ഥര്‍ പെട്ടെന്ന് മാറിയതിനാലാണ് അപകടം ഒഴിവായത്.

Also read: കൊല്ലത്ത് നടുറോഡിൽ ഭാര്യയെ വെട്ടി കൊലപ്പെടുത്താന്‍ ശ്രമം ; ഭര്‍ത്താവ് പിടിയിൽ

രാത്രി നടക്കാനിറങ്ങിയ മുഖ്യമന്ത്രി സമീപത്ത് നില്‍ക്കുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. ഇയാള്‍ക്കെതിരെ പൊലീസ് വധ ശ്രമത്തിന് കേസെടുത്തു. കാറിൽ നിന്ന് ബിയർ കുപ്പിയും മദ്യക്കുപ്പിയും കണ്ടെടുത്തു. ഫസ്റ്റ് ക്ലാസ് ജുഡീഷ്യൽ മജിസ്‌ട്രേറ്റ് കോടതി ജനുവരി 3 വരെ ഇയാളെ റിമാന്‍ഡ് ചെയ്‌തു. ഓഗസ്റ്റിൽ സമാന സംഭവത്തില്‍ മൂന്ന് യുവാക്കളെ പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു.

For All Latest Updates

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.