ETV Bharat / bharat

Driving License Law Change| കാര്‍ ലൈസന്‍സ് ഉപയോഗിച്ച് ലോറിയോടിക്കാമോ? ഡ്രൈവിങ് ലൈസന്‍സ് നിയമത്തില്‍ ഭേദഗതി സാധ്യത തേടി സുപ്രീം കോടതി

author img

By ETV Bharat Kerala Team

Published : Sep 14, 2023, 11:23 AM IST

Updated : Sep 14, 2023, 4:42 PM IST

Driving License Law supreme court| ലക്ഷക്കണക്കിന് ആളുകളുടെ ഉപജീവനത്തെ ബാധിക്കുന്ന നയപരമായ പ്രശ്‌നമാണ് ഡ്രൈവിങ് ലൈസൻസ് നിയമഭേദഗതി.

Etv Bharat
SC asks Centre if Change in Law Needed for Granting Driving License

ന്യൂഡൽഹി: ഡ്രൈവിങ് ലൈസൻസുകളുമായി ബന്ധപ്പെട്ട വിഷയത്തിൽ കേന്ദ്ര സർക്കാരിനോട് നിര്‍ണായക നിയമ ഭേദഗതിക്ക് സാധ്യതയാരാഞ്ഞ് സുപ്രീം കോടതി (SC asks Centre if Change in Law Needed for Granting Driving License). ലൈറ്റ് മോട്ടോർ വെഹിക്കിൾ (Lite Motor Vehicle) ഡ്രൈവിംഗ് ലൈസൻസ് കൈവശമുള്ള ഒരാൾക്ക് ഭാരവാഹനങ്ങൾ ഓടിക്കാൻ നിയമാനുമതിയുണ്ടോ എന്ന കാര്യത്തിലാണ് സുപ്രീം കോടതി (Supreme Court) കേന്ദ്ര സർക്കാരിനോട് വിശദീകരണം തേടിയത്. ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ് (D Y Chandrachud) അദ്ധ്യക്ഷനായ അഞ്ചംഗ ഭരണഘടന ബെഞ്ച് ആണ് ഇത് സംബന്ധിച്ച ചോദ്യം ഉന്നയിച്ചത്. കേന്ദ്രത്തിന് വേണ്ടി അറ്റോർണി ജനറൽ ആർ വെങ്കിട്ടരമണി കോടതിയിൽ ഹാജരായി.

റോഡ് സുരക്ഷ എന്നത് നിയമത്തിന്‍റെ (Road Safety Rules) സാമൂഹിക ലക്ഷ്യവുമായി സന്തുലിതമാക്കണമെന്നും, സാമൂഹിക നയം സംബന്ധിച്ച വിഷയങ്ങൾ ഭരണഘടന ബെഞ്ചിൽ തീരുമാനിക്കാൻ കഴിയില്ലെന്നും സുപ്രീം കോടതി നിരീക്ഷിച്ചു. ലക്ഷക്കണക്കിന് ആളുകളുടെ ഉപജീവനത്തെ ബാധിക്കുന്ന നയപരമായ പ്രശ്‌നങ്ങളാണിത്. നയപരമായ തലത്തിൽ കൈകാര്യം ചെയ്യേണ്ട വിഷയമായതിനാൽ സർക്കാർ പുതിയൊരു സമീപനം കൈക്കൊള്ളേണ്ടതുണ്ടെന്നും ഭരണഘടന ബെഞ്ച് ഊന്നിപ്പറഞ്ഞു.

കേസിൽ സർക്കാർ നിലപാട് അറിഞ്ഞതിനുശേഷം ഭരണഘടന ബെഞ്ചിൽ വാദം തുടരാമെന്നും ജസ്റ്റിസുമാരായ ഹൃഷികേശ് റോയ്, പി എസ് നരസിംഹ, പങ്കജ് മിത്തൽ, മനോജ് മിശ്ര എന്നിവർകൂടി അടങ്ങുന്ന ബെഞ്ച് വ്യക്തമാക്കി. രണ്ട് മാസത്തിനുള്ളിൽ വാദം പൂർത്തിയാക്കാൻ കേന്ദ്രത്തോട് ആവശ്യപ്പെടുമെന്നും സുപ്രീം കോടതി പറഞ്ഞു. ഈയവസരത്തില്‍ സുപ്രീം കോടതിയുടെ തന്നെ മുകുന്ദ് ദേവാങ്കൻ വിധിയും കോടതി പരാമര്‍ശിച്ചു. ഈ വിധിയുടെ അടിസ്ഥാനത്തില്‍ ലക്ഷക്കണക്കിന് ഡ്രൈവര്‍മാരാണ് ജോലിചെയ്യുന്നതെന്ന് സുപ്രീംകോടതി ചൂണ്ടിക്കാട്ടി.

അതേസമയം കേസില്‍ ഒരു ഇൻഷുറൻസ് കമ്പനിക്ക് വേണ്ടി ഹാജരായ മുതിർന്ന അഭിഭാഷകൻ ജയന്ത് ഭൂഷൺ കേന്ദ്ര സർക്കാരിന്‍റെ ഒരു ഇളവിനും കാത്തുനിൽക്കാതെ നിയമപരമായി പ്രശ്നം പരിഹരിക്കണമെന്ന് കോടതിയോട് ആവശ്യപ്പെട്ടു. ഒരു നിയമപ്രശ്നം ഭരണഘടനാ ബെഞ്ചിലേക്ക് റഫർ ചെയ്‌തിരിക്കുന്നതിനാൽ വിധിയുടെ ആഘാതം കണക്കിലെടുക്കാതെ മറുപടി നൽകാൻ ബെഞ്ച് ബാധ്യസ്ഥരാണെന്ന് ജയന്ത് ഭൂഷൺ വാദിച്ചു. മുകുന്ദ് ദേവാങ്കൻ വിധിയുടെ പ്രയോജനം അനുഭവിക്കുന്നവരെ സംരക്ഷിക്കാൻ കോടതിക്ക് ഉചിതമായ നിർദ്ദേശങ്ങൾ നൽകാമെന്നും ജയന്ത് ഭൂഷൺ വാദിച്ചു.

മുകുന്ദ് ദേവാങ്കൻ വിധി: 2017 ൽ സുപ്രീം കോടതി പുറപ്പെടുവിച്ച മുകുന്ദ് ദേവാങ്കൻ വിധിയിൽ 7,500 കിലോഗ്രാമിൽ കവിയാത്ത വാഹനങ്ങളെ എൽ എം വിയുടെ നിർവചനത്തിൽ നിന്ന് ഒഴിവാക്കിയിട്ടില്ലെന്ന് വ്യക്തമാക്കിയിരുന്നു. ഓറിയന്‍റല്‍ ഇൻഷുറൻസ് കമ്പനിയുമായി മുകുന്ദ് ദേവാങ്കൻ എന്ന വ്യക്തി നടത്തിയ കേസില്‍ സുപ്രീം കോടതിയുടെ മൂന്നംഗ ബെഞ്ചാണ് അന്ന് വിധി പറഞ്ഞത്.

Also Read: ജീന്‍സ് ധരിച്ചെത്തി; ചെന്നൈയില്‍ യുവതിയെ ഡ്രൈവിങ് ടെസ്റ്റിന് പങ്കെടുപ്പിച്ചില്ല

Last Updated : Sep 14, 2023, 4:42 PM IST
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.