ETV Bharat / bharat

'ദൃശ്യം കണ്ട് പ്ലാൻ തയ്യാറാക്കി': ഭാര്യയും മകളും കാമുകനും ചേർന്ന് മധ്യവയസ്‌കനെ കൊലപ്പെടുത്തി - കർണാടക പൊലീസ്

കാമുകന്‍റെ സഹായത്തോടെ കർണാടക സ്വദേശികളായ അമ്മയും മകളും ചേർന്ന് അച്ഛനെ കൊലപ്പെടുത്തുകയായിരുന്നു.

Drishyam model murder  Drishyam model murder belegavi  Drishyam model murder in karnataka  daughter killed father  മധ്യവയസ്‌കനെ കൊലപ്പെടുത്തി  മകളുടെ കാമുകൻ അച്ഛനെ കൊലപ്പെടുത്തി  ദൃശ്യം മോഡൽ കൊലപാതകം  ദൃശ്യം സിനിമ  ദൃശ്യം സിനിമ കൊലപാതകം  കർണാടക കൊലപാതകം  കർണാടക പൊലീസ്  കർണാടക
ഭാര്യയും മകളും കാമുകനും ചേർന്ന് മധ്യവയസ്‌കനെ കൊലപ്പെടുത്തി; പ്രചോദനമായത് ദൃശ്യം സിനിമ
author img

By

Published : Sep 30, 2022, 7:49 PM IST

ബെലെഗാവി (കർണാടക): ഭാര്യയും മകളും കാമുകനും ചേർന്ന് നടത്തിയ മധ്യവയസ്‌കന്‍റെ കൊലപാതകത്തിന്‍റെ ചുരുളഴിച്ച് കർണാടക പൊലീസ്. ബെലെഗാവി സ്വദേശിയായ സുധീർ കാംബ്ലെ (57) ആണ് സെപ്‌റ്റംബർ 17ന് വീട്ടിൽ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയത്. ദുബായിൽ നിന്നും മടങ്ങിയെത്തിയ കാംബ്ലെ നാട്ടിൽ റിയൽ എസ്റ്റേറ്റ് ബിസിനസ് നടത്തി വരികയായിരുന്നു.

ഇയാൾ ഭാര്യ രോഹിണിയെ നിരന്തരം ഉപദ്രവിച്ചിരുന്നു. ഉപദ്രവം താങ്ങാനാകാതെ രോഹിണി പൂനെയിൽ ഹോട്ടൽ മാനേജ്‌മെന്‍റ് വിദ്യാർഥിയായ മകൾ സ്‌നേഹയെ ഇക്കാര്യം അറിയിച്ചു. സ്‌നേഹയും കാമുകനായ പൂനെ സ്വദേശി അക്ഷയ വിതാകറും തമ്മിലുള്ള ബന്ധം അറിഞ്ഞ കാംബ്ലെ മകളെ ബന്ധത്തിൽ നിന്നും പിന്തിരിപ്പിക്കാൻ ശ്രമിച്ചു. ഇതിൽ അസ്വസ്ഥയായ സ്നേഹ പിതാവിനെ ജീവിതത്തിൽ നിന്നും ഒഴിവാക്കാൻ തീരുമാനിച്ചു. ഇക്കാര്യം സ്നേഹ രോഹിണിയെയും വിതാകറിനെയും അറിയിച്ചു.

കണ്ടത് ദൃശ്യം: ഇരുവരും സ്നേഹയുടെ തീരുമാനത്തെ പിന്തുണക്കുകയും മൂന്ന് പേരും ചേർന്ന് കൊലപാതകത്തിന് പദ്ധതികൾ തയാറാക്കുകയും ചെയ്‌തു. ദൃശ്യം സിനിമ കണ്ടാണ് തെളിവുകൾ ഇല്ലാതെ കൊലപാതകം നടത്തുന്നതിനെ കുറിച്ച് പഠിച്ചത്. തുടർന്ന് സെപ്റ്റംബർ 15ന് പൂനെയിൽ നിന്ന് വിതാകർ ബെലെഗാവിയിലെത്തുകയും പ്രദേശത്തെ ഹോട്ടലിൽ മുറിയെടുത്ത് താമസിക്കുകയും ചെയ്‌തു.

സെപ്‌റ്റംബർ 17ന് രാത്രി വിതാകറിന് വീടിനുള്ളിൽ കടക്കാനായി രോഹിണിയും സ്നേഹയും പിൻവാതിൽ തുറന്നിട്ടിരുന്നു. പദ്ധതി പ്രകാരം രാത്രി പിൻവാതിലിലൂടെ അകത്തുകടന്ന വിതാകർ ഉറങ്ങിക്കിടന്ന കാംബ്ലെയെ കുത്തിക്കൊലപ്പെടുത്തി. വയറ്റിലും കഴുത്തിലും മുഖത്തും കുത്തിയ ശേഷം പിൻവാതിലിലൂടെ വിതാകർ രക്ഷപ്പെട്ടു.

തുടർന്ന് ഹോട്ടൽ മുറി ഒഴിഞ്ഞ് പൂനെയിലേക്ക് പോയി. ബിസിനസിലെ വൈരമാണ് കൊലപാതകത്തിന് പിന്നിലെന്ന് വരുത്തിത്തീർക്കുകയായിരുന്നു ഇവരുടെ ലക്ഷ്യം. അടുത്ത ദിവസം രോഹിണിയും മകളും പൊലീസ് സ്റ്റേഷനിലെത്തി കൊലപാതക വിവരം അറിയിച്ചു. എന്നാൽ വീട്ടിലെത്തി പരിശോധന നടത്തിയ പൊലീസ് അകത്തുനിന്ന് ആരോ കതക് തുറന്നു കൊടുത്തത് കൊണ്ടാണ് കൊലപാതകി അകത്തുകടന്നതെന്ന് കണ്ടെത്തി.

ബലം പ്രയോഗിച്ച് അകത്തുകടന്നതിന്‍റെ ലക്ഷണങ്ങളുടെ അഭാവമായിരുന്നു പൊലീസിനെ ഇത്തരമൊരു നിഗമനത്തിലേക്ക് എത്തിച്ചത്. തുടർന്ന് നടത്തിയ ചോദ്യം ചെയ്യലിലാണ് പ്രതികൾ കൊലപാതക വിവരം വെളിപ്പെടുത്തിയത്. മൂന്ന് പേരെയും അറസ്റ്റ് ചെയ്‌തതായി ഡെപ്യൂട്ടി പൊലീസ് കമ്മിഷണർ രവീന്ദ്ര ഗഡ പറഞ്ഞു.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.