ETV Bharat / bharat

വിചിത്രമായ ഹെയര്‍ സ്റ്റൈലുകളും മോഡേണ്‍ വസ്‌ത്രങ്ങളും പാടില്ല; ഹരിയാനയിലെ ആശുപത്രി ജീവനക്കാര്‍ക്ക് ഡ്രസ് കോഡ് - അനിൽ വിജ്

ഹരിയാനയിലെ സര്‍ക്കാര്‍ ആശുപത്രി ജീവനക്കാര്‍ക്ക് ഡ്രസ് കോഡ് നിര്‍ബന്ധമാക്കാനുള്ള നീക്കത്തിലാണ് സംസ്ഥാന സര്‍ക്കാര്‍. വിചിത്രമായ ഹെയര്‍ സ്റ്റൈലുകള്‍, നീട്ടി വളര്‍ത്തിയ നഖം, ആഭരണങ്ങള്‍, മോഡേണ്‍ വസ്‌ത്രങ്ങള്‍ എന്നിവ ആശുപത്രികളില്‍ അനുവദിക്കാന്‍ കഴിയില്ലെന്ന് ആരോഗ്യ മന്ത്രി അനില്‍ വിജ് പറഞ്ഞു

Dress code to Govt hospital staffs in Haryana  Dress code to Govt hospital staffs  Haryana Govt hospital staffs Dress code  Haryana Health Minister Anil Vij  Haryana Minister Anil Vij  ആശുപത്രി ജീവനക്കാര്‍ക്ക് ഡ്രസ് കോഡ്  ഹരിയാനയിലെ സര്‍ക്കാര്‍ ആശുപത്രി  സര്‍ക്കാര്‍ ആശുപത്രി ജീവനക്കാര്‍ക്ക് ഡ്രസ് കോഡ്  ആരോഗ്യ മന്ത്രി അനില്‍ വിജ്  ഡ്രസ് കോഡ് പ്രൊഫഷണലിസത്തിന്‍റെ ഭാഗം  അനിൽ വിജ്  ഹരിയാന
ഹരിയാനയിലെ ആശുപത്രി ജീവനക്കാര്‍ക്ക് ഡ്രസ് കോഡ്
author img

By

Published : Feb 11, 2023, 2:07 PM IST

ചണ്ഡീഗഡ്: സംസ്ഥാനത്തെ സര്‍ക്കാര്‍ ആശുപത്രി ജീവനക്കാര്‍ക്ക് ഡ്രസ് കോഡ് നിര്‍ബന്ധമാക്കാൻ ഹരിയാന സര്‍ക്കാര്‍. ആശുപത്രി ജീവനക്കാരുടെ മേക്കപ്പ്, വിചിത്രമായ ഹെയര്‍ സ്റ്റൈലുകള്‍, നീട്ടിവളര്‍ത്തിയ നഖം, ആഭരണങ്ങള്‍ എന്നിവ അനുവദിക്കാനാകില്ല എന്നും ഇത്തരം കാര്യങ്ങള്‍ രോഗിയെ പരിചരിക്കുന്നതില്‍ തടസം ഉണ്ടാക്കുമെന്നും സര്‍ക്കാര്‍ ഉത്തരവില്‍ പറയുന്നു. സർക്കാർ ആരോഗ്യ കേന്ദ്രങ്ങളിലെ ജീവനക്കാർക്കിടയിൽ അച്ചടക്കവും ഏകത്വവും സമത്വവും നിലനിർത്തുക എന്നതാണ് ഡ്രസ് കോഡ് നയത്തിന്‍റെ ലക്ഷ്യമെന്ന് ഹരിയാന ആരോഗ്യ മന്ത്രി അനിൽ വിജ് പറഞ്ഞു.

ആശുപത്രിയില്‍ കൃത്യമായ ഡ്രസ് കോഡ് പിന്തുടരുന്നതിലൂടെ ജീവനക്കാര്‍ക്ക് പ്രൊഫഷണല്‍ ഇമേജ് നല്‍കുന്നതിനൊപ്പം പൊതുജനങ്ങള്‍ക്കിടയില്‍ സ്ഥാപനത്തിന് കൂടുതല്‍ സ്വീകാര്യത ലഭിക്കുമെന്നും ആരോഗ്യ മന്ത്രി വ്യക്തമാക്കി. ക്ലിനിക്കല്‍ ജീവനക്കാര്‍, ശുചീകരണ തൊഴിലാളികള്‍, സെക്യൂരിറ്റി ജീവനക്കാര്‍, കാന്‍റീന്‍ ജീവനക്കാര്‍, സാങ്കേതിക സഹായികള്‍ തുടങ്ങി മുഴുവന്‍ ആശുപത്രി ജീവനക്കാരും ജോലി സമയത്ത് ശരിയായ യൂണിഫോമില്‍ ആയിരിക്കണമെന്നും അനില്‍ വിജ് നിര്‍ദേശിച്ചു. നഴ്‌സുമാര്‍ ഒഴികെയുള്ള ജീവനക്കാര്‍ വെള്ള ഷര്‍ട്ടും കറുത്ത പാന്‍റും നെയിം ടാഗും ധരിക്കണമെന്നാണ് നിര്‍ദേശം.

വിചിത്രമായ ഹെയര്‍ സ്റ്റൈലുകളും ഹെയര്‍ കട്ടുകളും അനുവദിക്കില്ല: പുരുഷ ജീവനക്കാരുടെ തലമുടി കോളറിന് മുകളില്‍ വരുന്ന വിധം വെട്ടി നിര്‍ത്തണം. രോഗിയുടെ പരിചരണത്തിന് നീണ്ട മുടി തടസമാകുമെന്ന് മന്ത്രി പറഞ്ഞു. 'വിചിത്രമായ ഹെയർസ്റ്റൈലുകളും ഹെയർകട്ടുകളും അനുവദനീയമല്ല. നഖങ്ങൾ വൃത്തിയുള്ളതും നന്നായി വെട്ടിയതും ആയിരിക്കണം. ഏതെങ്കിലും നിറത്തിലുള്ള ജീൻസ്, ഡെനിം സ്‌കേർട്ട്, ഡെനിം വസ്‌ത്രങ്ങൾ എന്നിവ പ്രൊഫഷണൽ വസ്‌ത്രങ്ങളായി കണക്കാക്കുന്നില്ലെന്നും അതിനാൽ ആശുപത്രികളില്‍ അവ അനുവദിക്കില്ല' അനില്‍ വിജ് പറഞ്ഞു.

ഷോട്‌സ്, പാവാട, പലാസോ, ടീ ഷര്‍ട്ടുകള്‍, സ്‌ട്രെച്ച് പാന്‍റ്സ്, സ്‌ട്രെച്ച് ടീ ഷര്‍ട്ട്, ഫിറ്റിങ് പാന്‍റ്സ്, ലെതർ പാന്റ്‌സ്, ക്രോപ്പ് ടോപ്പുകൾ എന്നിവയും അനുവദിക്കില്ലെന്ന് മന്ത്രി വ്യക്തമാക്കി. കൂടാതെ സ്‌നീക്കറുകള്‍, സ്ലിപ്പറുകള്‍ കൂടുതല്‍ ഡിസൈനുകള്‍ ഉള്‍ക്കാള്ളിച്ച പാദരക്ഷകള്‍ തുടങ്ങിയവയും അനുവദിക്കില്ലെന്ന് മന്ത്രി പറഞ്ഞു. കറുത്ത നിറത്തിലുള്ള പാദരക്ഷകള്‍ മാത്രം ധരിക്കണം. ജോലി ചെയ്യുന്ന ഷിഫ്‌റ്റില്‍ മുഴുവന്‍ സമയവും ഡ്രസ് കോഡ് നിർബന്ധമായും പാലിക്കണം. ഡ്രസ് കോഡ് പാലിക്കാത്ത ജീവനക്കാര്‍ക്കെതിരെ കര്‍ശനമായ അച്ചടക്ക നടപടി സ്വീകരിക്കും. ഡ്രസ് കോഡ് പാലിക്കാത്ത ജീവനക്കാര്‍ക്ക് അന്നേ ദിവസം അവധി രേഖപ്പെടുത്താനാണ് ഹരിയാന ആരോഗ്യ വകുപ്പിന്‍റെ തീരുമാനം.

ഡ്രസ് കോഡ് പ്രൊഫഷണലിസത്തിന്‍റെ ഭാഗം: സർക്കാർ ആശുപത്രികളിലെ ജീവനക്കാര്‍ക്കുള്ള ഡ്രസ് കോഡ് അന്തിമ ഘട്ടത്തിലാണെന്ന് ആരോഗ്യ മന്ത്രി പറഞ്ഞു. സ്വകാര്യ ആശുപത്രിയിൽ പോകുമ്പോൾ ഒരു ജീവനക്കാരനെപ്പോലും യൂണിഫോമില്ലാതെ കാണില്ലെന്നും സർക്കാർ ആശുപത്രിയിലാണെങ്കിൽ രോഗിയേയും ജീവനക്കാരനെയും വേർതിരിക്കാൻ ബുദ്ധിമുട്ടാണെന്നും ഡ്രസ് കോഡ് പ്രവർത്തനം മെച്ചപ്പെടുത്തുമെന്നും അദ്ദേഹം പറഞ്ഞു.

ഒരു ആശുപത്രി അതിന്‍റെ ജീവനക്കാരിൽ നിന്ന് ചില വ്യവസ്ഥകളും പെരുമാറ്റ ചട്ടങ്ങളും ആവശ്യപ്പെടുന്നുണ്ട്. ഡ്രസ് കോഡ് സ്ഥാപനത്തിന് പ്രൊഫഷണൽ മുഖച്ഛായ നൽകുന്ന ഒരു അനിവാര്യ ഘടകമാണെന്നും മന്ത്രി പറഞ്ഞു.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.