ETV Bharat / bharat

വീഡിയോ കോളിലൂടെ ഡോക്‌ടറുടെ നിർദേശം; ജീവനക്കാരി പ്രസവമെടുത്ത അമ്മയും കുഞ്ഞും മരിച്ചു

പഞ്ചാബിലെ മൻസയിലാണ് വീഡിയോ കോളിലൂടെ ഡോക്‌ടറുടെ നിർദേശം കേട്ട് ആശുപത്രി ജീവനക്കാരി പ്രസവമെടുത്തിനെ തുടർന്ന് അമ്മയും കുഞ്ഞും മരിച്ചത്.

Hospital staff conduct delivery  മൻസ  പഞ്ചാബ്  അമ്മയും കുഞ്ഞും മരിച്ചു  വീഡിയോ കോളിലൂടെ ഡോക്‌ടർമാറുടെ നിർദ്ദേശം  ജീവനക്കാരി പ്രസവമെടുത്തു  വീഡിയോ കോളിലൂടെ പ്രസവമെടുത്തു  punjab  Mother and infant died punjab  doctor give instructions through video call
വീഡിയോ കോളിലൂടെ പ്രസവമെടുത്തു
author img

By

Published : Dec 12, 2022, 6:23 PM IST

മൻസ (പഞ്ചാബ്): വീഡിയോ കോളിലൂടെ ഡോക്‌ടറുടെ നിർദേശം കേട്ട് ആശുപത്രി ജീവനക്കാരി പ്രസവമെടുത്തതിനെ തുടർന്ന് അമ്മയും കുഞ്ഞും മരിച്ചു. പഞ്ചാബിലെ മൻസയിലാണ് സംഭവം. മൻസയിലെ ജച്ചാ ബച്ച ആശുപത്രിയിലാണ് ചികിത്സാപിഴവിനെ തുടർന്ന് അമ്മയും കുഞ്ഞും മരിച്ചത്.

ഡോക്‌ടർമാരുടെ അഭാവത്തിൽ വീഡിയോ കോളിലൂടെ ആശുപത്രി ജീവനക്കാരിയാണ് പ്രസവം എടുത്തതെന്ന് യുവതിയുടെ കുടുംബം ആരോപിച്ചു. ഡോക്‌ടർമാരുടെയും നഴ്‌സുമാരുടെയും അനാസ്ഥ കാരണമാണ് കുഞ്ഞിന്‍റെ ജീവൻ നഷ്‌ടപ്പെട്ടതെന്നാരോപിച്ച് ബന്ധുക്കൾ മൃതദേഹം ഏറ്റെടുത്തില്ല.

സംഭവത്തിൽ നടപടിയുണ്ടാകുന്നത് വരെ മൃതദേഹങ്ങൾ സംസ്‌കരിക്കാൻ വിസമ്മതിച്ച് യുവതിയുടെ കുടുംബം ആശുപത്രിക്ക് മുന്നിൽ സമരം നടത്തി. സംഭവത്തിൽ ആശുപത്രി അധികൃതർ ഉചിതമായ നടപടി എടുക്കുമെന്ന് കുടുംബത്തിന് ഉറപ്പ് നൽകി. എന്നാൽ ഇതുവരെ യുവതിയുടെ ബന്ധുക്കൾ പൊലീസിൽ പരാതി നൽകിയിട്ടില്ല.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.