ന്യൂഡല്‍ഹി: രാജ്യത്തെ എല്ലാ പൗരന്മാര്‍ക്ക് കേന്ദ്രം സൗജന്യ കൊവിഡ് വാക്‌സിന്‍ നല്‍കണമെന്നാവശ്യപ്പെട്ട് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. ബിജെപി സിസ്റ്റത്തിന്‍റെ ഇരയായി ഇന്ത്യയെ മാറ്റരുതെന്നും അദ്ദേഹം ട്വീറ്റ് ചെയ്‌തു. പ്രധാനമന്ത്രി വാക്‌സിന്‍ സൗജന്യമായി നല്‍കണമെന്നും ട്വീറ്റില്‍ പറയുന്നു.
അതേ സമയം ഡല്‍ഹി, മഹാരാഷ്‌ട്ര, കര്‍ണാടക, ഹരിയാന, ഒഡിഷ, ജാര്‍ഖണ്ഡ്, പശ്ചിമ ബംഗാള്‍ എന്നീ സംസ്ഥാനങ്ങള്‍ ജനങ്ങള്‍ക്ക് സൗജന്യ വാക്‌സിന്‍ നല്‍കുമെന്ന് പ്രഖ്യാപിച്ചിട്ടുണ്ട്. രാജ്യത്ത് 18 വയസിന് മുകളിലുള്ളവര്‍ക്കുള്ള വാക്‌സിനേഷന്‍ മെയ് 1 മുതല്‍ ആരംഭിക്കുമെന്ന് കഴിഞ്ഞ ദിവസം കേന്ദ്രം അറിയിച്ചിരുന്നു. ഉല്‍പാദകരില്‍ നിന്നും വാക്‌സിന്‍ വാങ്ങാന്‍ നേരത്തെ സംസ്ഥാന സര്‍ക്കാറിനും സ്വകാര്യ ആശുപത്രികള്‍ക്കും കേന്ദ്രം അനുമതി നല്‍കിയിരുന്നു.
ഇന്ത്യയില്‍ കൊവിഡ് വാക്‌സിനേഷന്‍ ഡ്രൈവ് ആരംഭിച്ച് നൂറ് ദിവസം പിന്നിടുമ്പോള്‍ ഇതുവരെ 14 കോടിയിലധികം വാക്‌സിന്‍ ഡോസുകളാണ് നല്‍കിയിരിക്കുന്നത്.
കൂടുതല്‍ വായനയ്‌ക്ക് ; 100 ദിവസം പിന്നിട്ടു; രാജ്യത്ത് ഇതുവരെ നല്‍കിയത് 14 കോടിയിലധികം വാക്‌സിന്‍ ഡോസുകള്‍