ETV Bharat / bharat

കശ്മീര്‍ തെരഞ്ഞെടുപ്പില്‍ നിന്നും വിട്ടു നില്‍ക്കുമെന്ന് മുസാഫര്‍ ഹൂസൈന്‍ ബെയ്ഗ് - കശ്മീര്‍ തെരഞ്ഞെടുപ്പ് സഖ്യം

ഹബൂബ മുഫ്തി മറ്റ് പാര്‍ട്ടികളുമായി നടത്തിയ സീറ്റ് ചര്‍ച്ചകളില്‍ തന്നെ ഉള്‍ക്കൊള്ളിച്ചില്ലെന്നും സഖ്യത്തില്‍ എതിര്‍പ്പുണ്ടെന്നും അദ്ദേഹം അറയിയിച്ചു

DP leader Muzaffar Hussain Beigh  Senior PDP leader Muzaffar Hussain Beigh news  കശ്മീര്‍ തെരഞ്ഞെടുപ്പ്  കശ്മീര്‍ തെരഞ്ഞെടുപ്പ് വാര്‍ത്ത  കശ്മീര്‍ തെരഞ്ഞെടുപ്പ് സഖ്യം  മുസാഫര്‍ ഹൂസൈന്‍ ബെയ്ഗ്
കശ്മീര്‍ തെരഞ്ഞെടുപ്പില്‍ നിന്നും വിട്ടു നില്‍ക്കുമെന്ന് മുസാഫര്‍ ഹൂസൈന്‍ ബെയ്ഗ്
author img

By

Published : Nov 15, 2020, 4:54 AM IST

ശ്രീനഗര്‍: തെരെഞ്ഞെടുപ്പ് അടുക്കവെ ജമ്മുകശ്മീര്‍ രാഷ്ട്രീയ ചൂടിലേക്ക്. വരുന്ന ജില്ലാ വികസന കൗണ്‍സില്‍ തെരഞ്ഞെടുപ്പില്‍ പങ്കെടുക്കില്ലെന്ന് മുതിര്‍ന്ന പിഡിപി നേതാവ് മുസാഫര്‍ ഹൂസൈന്‍ ബെയ്ഗ് അറയിച്ചു. ഹബൂബ മുഫ്തി മറ്റ് പാര്‍ട്ടികളുമായി നടത്തിയ സീറ്റ് ചര്‍ച്ചകളില്‍ തന്നെ ഉള്‍ക്കൊള്ളിച്ചില്ലെന്നും സഖ്യത്തില്‍ എതിര്‍പ്പുണ്ടെന്നും അദ്ദേഹം അറയിച്ചു. പിഡിപി നേതാവായ മുഫ്തി പിപിള്‍സ് അലയന്‍സ് ഫോര്‍ ഗുപ്കര്‍ ഡിക്ലറേഷന്‍ (പിഎജിഡി)മായി കഴിഞ്ഞ ദിവസം സഖ്യചര്‍ച്ചകള്‍ നടത്തിയിരുന്നു.

നാഷണല്‍ കോണ്‍ഫറന്‍സ് നേതാവ് ഫറൂഖ് അബ്ദുള്ളയാണ് പിഎജിഡിയുടെ നേതാവ്. മെഹബൂബ മുഫ്തിയെ സഖ്യത്തിന്‍റെ വൈസ് പ്രസിഡന്‍റായും തെരഞ്ഞെടുത്തിരുന്നു. ഇതാണ് ബെയ്ഗ് പാര്‍ട്ടിയില്‍ നിന്നും വിട്ട് നില്‍ക്കാന്‍ കാരണമെന്നാണ് രാഷ്ട്രീയ നിരീക്ഷകരുടെ വിലയിരുത്തല്‍. നവംബര്‍ 28 മുതല്‍ ഡിസംബര്‍ 19 വരെ എട്ട് ഘട്ടങ്ങളിലായാണ് കശ്മീരില്‍ തെരഞ്ഞെടുപ്പ് നടക്കുന്നത്. ഡിസംബര്‍ 22ന് തെരഞ്ഞെടുപ്പ് ഫലം പ്രസിദ്ധീകരിക്കും.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.