ETV Bharat / bharat

മതേതര ഇന്ത്യയുടെ മുഖം : ലതയ്ക്ക് ദുഃആ ചെയ്‌ത് ഷാരൂഖ്, കൈകൂപ്പി പൂജ - ഷാരുഖ്‌-ലത മങ്കേഷ്‌കർ വിവാദം

ഷാരൂഖ് ദുഃആ (പ്രാര്‍ഥന) ചെയ്യുമ്പോൾ പൂജ കൈകൂപ്പി പ്രാർഥിക്കുന്ന ദൃശ്യങ്ങളാണ് സോഷ്യൽ മീഡിയയിൽ

srk spit on lata manheskar  shah rukh khan lata mangeshkar fineral controversy  shah rukh khan at lata mangeshkar funeral  ലതാജിക്ക് അന്ത്യാജ്ഞലി നൽകി ഷാരുഖ്‌ ഖാൻ  ഷാരുഖ്‌-ലത മങ്കേഷ്‌കർ വിവാദം  ശിവാജി പാർക്കിലെ ദൃശ്യങ്ങൾ
ലതാജിക്ക് അന്ത്യാജ്ഞലി: ഷാരുഖ്‌ ഖാന്‍റെ ദൃശ്യങ്ങൾ വൈറൽ
author img

By

Published : Feb 7, 2022, 12:55 PM IST

Updated : Feb 7, 2022, 4:01 PM IST

മുംബൈ: ലത മങ്കേഷ്‌കറിന് ആദരാഞ്ജലി അർപ്പിക്കുന്ന ബോളിവുഡ് താരം ഷാരൂഖ്‌ ഖാന്‍റെയും മാനേജർ പൂജ ദദ്‌ലാനിയുടെയും ദൃശ്യങ്ങൾ സാമൂഹ്യ മാധ്യമങ്ങളിൽ വൈറലാകുന്നു. മുംബൈയിലെ ശിവാജി പാർക്കിൽ ഔദ്യോഗിക ബഹുമതികളോടെയാണ് ഭൗതിക ശരീരം സംസ്‌കരിച്ചത്. ഷാരൂഖ് ദുഃആ (പ്രാര്‍ഥന) ചെയ്യുമ്പോൾ പൂജ കൈകൂപ്പി പ്രാർഥിക്കുന്ന ദൃശ്യങ്ങളാണ് സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നത്. 'മതേതര ഇന്ത്യയുടെ ചിത്രം' എന്ന ക്യാപ്‌ഷനോടെയാണ് ഷാരുഖ്‌ ആരാധകർ ചിത്രം പങ്കുവച്ചത്.

അതേ സമയം ഷാരൂഖ്‌ ദുഃആ ചെയ്യുന്നതിന് ശേഷം ഭൗതിക ശരീരത്തിൽ ഊതിയതിനെ ശരീരത്തിൽ തുപ്പുന്നതാണെന്നുള്ള വ്യാജ പ്രചാരണവും സൈബർ ആക്രമണവും സാമൂഹ്യ മാധ്യമങ്ങളിൽ പ്രചരിച്ചിരുന്നു.

മതേതര ഇന്ത്യയുടെ മുഖം: വൈറലായി ലതാജിയുടെ അന്ത്യാഞ്ജലി

മുംബൈയിലെ ബ്രീച്ച് കാൻഡി ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് ഞായറാഴ്‌ച ലത മങ്കേഷ്‌കർ അന്തരിച്ചത്. കൊവിഡ്, ന്യുമോണിയ എന്നിവ ബാധിച്ചതിനെ തുടർന്നാണ് ഗായികയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ആരോഗ്യനിലയിൽ പുരോഗതിയുണ്ടായതിനെ തുടർന്ന് വെന്‍റിലേറ്ററിൽ നിന്ന് മാറ്റുകയായിരുന്നു. എന്നാൽ ആരോഗ്യനില മോശമായതിനെ തുടർന്ന് ശനിയാഴ്‌ച വീണ്ടും വെന്‍റിലേറ്റർ സംവിധാനത്തിലേക്ക് മാറ്റിയിരുന്നു.

READ MORE: ഇന്ത്യയുടെ സുവർണ ശബ്‌ദം ഓർമയിലേക്ക്, തേടിയെത്തിയ അംഗീകാരങ്ങൾ ഇവയാണ്

Last Updated : Feb 7, 2022, 4:01 PM IST
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.