ലഖ്‌നൗ: ഗംഗ ദസറ ദിനത്തിൽ ഗംഗയിൽ സ്‌നാനം നടത്തി വിശ്വാസികൾ. ഉത്തർ പ്രദേശിലെ വാരാണസിയിലും പ്രയാഗ്‌രാജിലെയും ഗംഗയിലാണ് വിശ്വാസികൾ സ്‌നാനം നടത്തിയത്.
ഗംഗ മാതാവ് വിശ്വാസികളെ കാണാനെത്തുന്ന ദിവസമാണ് ഈ ദിവസമെന്നും വിശ്വാസികൾക്ക് ഈ ദിനം പ്രധാനപ്പെട്ടതാണെന്നും ഗംഗ സ്‌നാനത്തിനെത്തിയ വിശ്വാസികൾ പറയുന്നു. ഗംഗയിൽ പത്ത് തവണ സ്‌നാനം നടത്തണമെന്നതാണ് വിശ്വാസമെന്നും ഇവർ പറഞ്ഞു.
ഗംഗയുടെ വിവിധ പ്രദേശങ്ങളിൽ നടന്ന ഗംഗ സ്‌നാനത്തിൽ പങ്കെടുക്കാനെത്തിയവർ കൊവിഡ് പ്രോട്ടോക്കാൾ ലംഘിച്ചു. സാമൂഹ്യ അകലം പാലിക്കാതെയും മാസ്‌ക്കുകൾ ധരിക്കാതെയുമാണ് ഗംഗ സ്‌നാനത്തിനായി വിശ്വാസികൾ ഒത്തു കൂടിയത്. പാപങ്ങൾ കഴുകിക്കളയാനായി ഗംഗയിൽ സ്‌നാനം നടത്തുന്നത് പ്രധാനമാണെന്നും വിശ്വാസികൾ പറയുന്നു.