ന്യൂഡൽഹി: മുതിർന്ന നേതാവും എൻസിപി മേധാവിയുമായ ശരദ് പവാറിന്‍റെ ഡൽഹിയിലെ വസതിയിൽ ചേർന്ന യോഗത്തിൽ കോൺഗ്രസ് നേതാക്കൾ പങ്കെടുത്തില്ല. പ്രതിപക്ഷ പാർട്ടികളുടെ യോഗത്തിൽ അഞ്ച് കോൺഗ്രസ് നേതാക്കൾക്ക് ക്ഷണമുണ്ടായിരുന്നു. തൃണമൂൽ കോൺഗ്രസ് നേതാവ് യശ്വന്ത് സിൻഹ, രാഷ്ട്രീയ ലോക്‌ദല്‍ പ്രസിഡന്‍റ് ജയന്ത് ചൗധരി, സിപിഐ എംപി ബിനോയ് വിശ്വം, സിപിഎം നേതാവ് നിലോട്ടപാൽ ബസു, ദേശീയ കോൺഫറൻസ് നേതാവ് ഉമർ അബ്‌ദുല്ല എന്നിവരും യോഗത്തിൽ ഉൾപ്പെട്ടിരുന്നു.
ALSO READ: കൊവിഡ് മൂന്നാം തരംഗം നേരിടാൻ നടപടിയെടുക്കണമെന്ന് എഐഎഡിഎംകെ
കോൺഗ്രസ് നേതാക്കളായ കപിൽ സിബ്ബാൽ, അഭിഷേക് മനു സിംഗ്വി, വിവേക് തങ്ക, മനീഷ് തിവാരി എന്നിവരെ യോഗത്തിലേക്ക് ക്ഷണിച്ചിരുന്നു. എന്നാൽ ആരും തന്നെ യോഗത്തിൽ പങ്കെടുത്തില്ലെന്നാണ് റിപ്പോർട്ടുകൾ. ടിഎംസി നേതാവ് യശ്വന്ത് സിൻഹയുടെ നേത്യത്വത്തിലാണ് പ്രതിപക്ഷ യോഗം വിളിച്ചത്. എന്നാൽ യോഗം ബിജെപിക്കെതിരെയല്ലെന്നും ശരദ് പവാറല്ല യശ്വന്ത് സിൻഹയാണ് യോഗം വിളിച്ചതെന്നും മുൻ എൻസിപി രാജ്യസഭ എംപി മാജിദ് മേമൻ പറഞ്ഞു.