ശ്രീനഗര്‍ : പുതിയ പാര്‍ട്ടിയുടെ പേര് പ്രഖ്യാപിച്ച് ജമ്മു കശ്‌മീര്‍ മുന്‍ മുഖ്യമന്ത്രി ഗുലാം നബി ആസാദ്. 'ഡെമോക്രാറ്റിക് ആസാദ് പാര്‍ട്ടി' എന്നാണ് പേര്. താന്‍ തന്നെയാണ് നാമകരണം ചെയ്‌തതെന്ന് ഗുലാം നബി ആസാദ് അറിയിച്ചു.
ജനാധിപത്യവും ആവിഷ്‌കാര സ്വാതന്ത്ര്യവുമാണ് പാര്‍ട്ടിയുടെ അടിസ്ഥാന തത്വങ്ങള്‍. മഹാത്മാഗാന്ധിയുടെ ആശയങ്ങളാണ് പ്രത്യയശാസ്‌ത്രം. മറ്റ് രാഷ്‌ട്രീയ പാര്‍ട്ടികളുമായി മത്സരിക്കാന്‍ ആഗ്രഹിക്കുന്നില്ലെന്നും ജമ്മു കശ്‌മീരിലെ സമാധാനം ശക്തിപ്പെടുത്തുക എന്നതാണ് ഡെമോക്രാറ്റിക്ക് ആസാദ് പാര്‍ട്ടിയുടെ ലക്ഷ്യമെന്നും വാര്‍ത്താസമ്മേളനത്തില്‍ ഗുലാം നബി ആസാദ് വ്യക്തമാക്കി.
Also Read: കശ്‌മീരിന്‍റെ പ്രത്യേക പദവി പുനഃസ്ഥാപിക്കാൻ കഴിയില്ല: ഗുലാബ് നബി ആസാദ്
ഓഗസ്റ്റ് 26നാണ് ഗുലാം നബി ആസാദ് കോണ്‍ഗ്രസ് വിട്ടത്. കോണ്‍ഗ്രസുമായി ഏതാണ്ട് അഞ്ച് പതിറ്റാണ്ട് കാലത്തെ ബന്ധത്തിനാണ് ഇതോടെ അവസാനമായത്. ജമ്മു കശ്‌മീർ മുൻ ഉപമുഖ്യമന്ത്രി താര ചന്ദ് ഉൾപ്പടെ രണ്ട് ഡസനിലധികം കോൺഗ്രസ് നേതാക്കൾ ആസാദിനെ പിന്തുണച്ച് കോൺഗ്രസിൽ നിന്ന് രാജിവച്ചിരുന്നു.