ഛണ്ഡിഗഡ് : പഞ്ചാബ് സര്‍ക്കാറിനെ പിരിച്ചുവിടണമെന്നാവശ്യപ്പെട്ട് രാഷ്ട്രപതിക്ക് നിവേദനം നല്‍കി ഹരിയാന മുഖ്യമന്ത്രി മനോഹര്‍ ലാല്‍ ഖട്ടര്‍. ഹരിയാന ഗവര്‍ണര്‍ ബണ്ടാരു ദത്താത്രേയ മുഖേനയാണ് രാഷ്‌ട്രപതിക്കുള്ള നിവേദനം നല്‍കിയത്. പഞ്ചാബ് സന്ദര്‍ശന വേളയില്‍ പ്രധാനമന്ത്രി നേരിട്ട സുരക്ഷാ വീഴ്‌ചയില്‍ സംസ്ഥാന സര്‍ക്കാറിന്‍റെ ഗൂഢാലോചനയുണ്ടെന്ന് നിവേദനത്തില്‍ ആരോപിക്കുന്നു.
ALSO READ:ശശി തരൂരിന്‍റെ വീഴ്ച പരിശോധിക്കേണ്ടത് എ.ഐ.സി.സി: തിരുവഞ്ചൂർ രാധാകൃഷ്‌ണൻ
പ്രധാനമന്ത്രിയുടെ പഞ്ചാബ് സന്ദര്‍ശനത്തില്‍ സൃഷ്‌ടിക്കപ്പെട്ട തടസ്സങ്ങള്‍ സമാനതകള്‍ ഇല്ലാത്തതാണെന്ന് ഗവര്‍ണറെ സന്ദര്‍ശിച്ചശേഷം മനോഹര്‍ലാല്‍ ഖട്ടര്‍ മാധ്യമങ്ങളോട് പ്രതികരിച്ചു.
പ്രധാനമന്ത്രിയുടെ വാഹനവ്യൂഹം പഞ്ചാബിലെ ഫിറോസ്‌പൂരില്‍ 15 മിനിട്ടിലേറെയാണ് കുടുങ്ങിക്കിടന്നത്. പഞ്ചാബ് സര്‍ക്കാറിന്‍റെ ഭാഗത്ത് നിന്നുണ്ടായ വലിയ വീഴ്ചയാണ് സംഭത്തിന് പിന്നിലെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രാലയം പ്രതികരിച്ചിരുന്നു.