ETV Bharat / bharat

ഡൽഹിയിൽ വായു മലിനീകരണം ഗുരുതരമായി തുടരുന്നു - വായു മലിനീകരണം

ബുധനാഴ്ച രാവിലെ ഒൻപതിന് നഗരത്തിലെ വായു ഗുണനിലവാര സൂചിക (എക്യുഐ) 381ആയി.

Air pollution in Delhi AQI Air Quality index Delhi's AQI Delhi's air quality ഡൽഹിയിൽ വായു മലിനീകരണം ഗുരുതരമായി തുടരുന്നു വായു മലിനീകരണം ഗുരുതരമായി തുടരുന്നു വായു മലിനീകരണം ഡൽഹി വായു മലിനീകരണം
ഡൽഹിയിൽ വായു മലിനീകരണം ഗുരുതരമായി തുടരുന്നു
author img

By

Published : Dec 2, 2020, 1:43 PM IST

ന്യൂഡല്‍ഹി: ഡൽഹിയിലും പരിസര പ്രദേശങ്ങളിലും വായു മലിനീകരണം ഗുരുതരമായി തുടരുന്നു. ഗാസിയാബാദിലും ഗ്രേറ്റർ നോയിഡയിലെയും മലിനീകരണ തോത് രൂക്ഷമായി. ബുധനാഴ്ച രാവിലെ ഒൻപതിന് നഗരത്തിലെ വായു ഗുണനിലവാര സൂചിക (എക്യുഐ) 381ആയി. ചൊവ്വാഴ്ച ഇത് 367 ആയിരുന്നു. ഞായർ, തിങ്കൾ ദിവസങ്ങളിൽ യഥാക്രമം 268, 318 എന്നിങ്ങനെയായിരുന്നു. ഗാസിയാബാദും ഗ്രേറ്റർ നോയിഡയിലും യഥാക്രമം 430, 410 എക്യുഐ രേഖപ്പെടുത്തി.

കാറ്റിന്‍റെ പരമാവധി വേഗത ബുധനാഴ്ച 12 കിലോമീറ്റർ ആയിരിക്കുമെന്ന് ഇന്ത്യൻ കാലാവസ്ഥാ വകുപ്പ് അറിയിച്ചു. ബുധനാഴ്ച ഏറ്റവും കുറഞ്ഞ താപനില 8.2 ഡിഗ്രി സെൽഷ്യസ് ആയിരുന്നു. താപനില പരമാവധി 27 ഡിഗ്രി സെൽഷ്യസ് വരെ എത്തുമെന്ന് കാലാവസ്ഥാ വകുപ്പ് അറിയിച്ചു. പ്രധാനമായും കാറ്റിന്‍റെ ദിശ പടിഞ്ഞാറൻ-വടക്ക്-പടിഞ്ഞാറ് ഭാഗത്ത് തുടർന്നുകൊണ്ടിരിക്കുന്നു.

ശാന്തമായ കാറ്റും കുറഞ്ഞ താപനിലയും മലിനീകരണ വസ്തുക്കളെ ഭൂമിയോട് അടുപ്പിക്കുന്നു. അതേസമയം അനുകൂലമായ കാറ്റിന്‍റെ വേഗത അവയുടെ വ്യാപനത്തിന് സഹായിക്കുന്നു. പ്രതികൂല കാലാവസ്ഥയെത്തുടർന്ന് വായുവിന്‍റെ ഗുണനിലവാരം “വളരെ മോശം” വിഭാഗത്തിൽ നിന്ന് ഉയരാൻ സാധ്യതയുണ്ടെന്ന് കേന്ദ്ര സർക്കാർ ഡൽഹിക്ക് നേരത്തെയുള്ള മുന്നറിയിപ്പ് നൽകിയിരുന്നു. ഡിസംബർ നാലിനും ഡിസംബർ ഏഴിനും ഇടയിൽ വായുവിന്‍റെ ഗുണനിലവാരം വളരെ മോശമാകാൻ സാധ്യതയുണ്ട്.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.