ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ യുവതിയെ പീഡിപ്പിച്ചുവെന്ന പരാതിയില്‍ യുവാവിനെതിരെ കേസ്. നിര്‍ബന്ധിതമായി വിവാഹം കഴിച്ചുവെന്നും യുവതിയുടെ പരാതിയില്‍ പറയുന്നു. സാഹിബ് അലി (20) എന്നയാള്‍ക്കെതിരെയാണ് സരിത വിഹാര്‍ പൊലീസ് സ്റ്റേഷനില്‍ പരാതി ലഭിച്ചത്. യുവതിയുടെ വീട്ടില്‍ രാഹുലെന്ന വ്യാജ പേരില്‍ വാടകയ്‌ക്ക് കഴിഞ്ഞ യുവാവ്, യുവതിയുമായി സൗഹൃദം സ്ഥാപിക്കുകയും തുടര്‍ന്ന് പീഡിപ്പിക്കുകയുമായിരുന്നുവെന്ന് പരാതിയില്‍ പറയുന്നു. പിന്നീട് യുവതിയെ വിവാഹം കഴിച്ച ഇയാള്‍ മതം മാറാന്‍ നിര്‍ബന്ധിച്ചുവെന്നും പരാതിയില്‍ പറയുന്നു. സാഹിബ് അലിയുടെ പിതാവായ ഹസിസുല്ലയും പീഡിപ്പിക്കാന്‍ ശ്രമിച്ചതായി യുവതി പരാതിയില്‍ വ്യക്തമാക്കിയിട്ടുണ്ട്. യുവതിയെ വൈദ്യ പരിശോധനയ്‌ക്ക് വിധേയയാക്കിയിട്ടുണ്ട്. യുവതിയുടെ പരാതിയില്‍ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
ഡല്‍ഹിയില്‍ യുവതിയെ പീഡിപ്പിച്ച യുവാവിനെതിരെ കേസ് - ക്രൈം ന്യൂസ്
സാഹിബ് അലി എന്നയാള്‍ക്കെതിരെയാണ് കേസ്. ഇയാള്‍ നിര്‍ബന്ധിതമായി വിവാഹം കഴിച്ചുവെന്നും മതം മാറാന്‍ നിര്‍ബന്ധിച്ചുവെന്നും യുവതിയുടെ പരാതിയില്‍ പറയുന്നു