ന്യൂഡൽഹി: ഡൽഹിയിലെ ലോക്ക്ഡൗൺ നീട്ടുന്നതിനെ അനുകൂലിച്ച് വ്യാപാരികളുടെ സംഘടന. കഴിഞ്ഞ ദിവസം നടത്തിയ അഭിപ്രായ സർവേയിൽ 65 ശതമാനം പേരാണ് ഇതിനെ അനുകൂലിച്ച് രംഗത്തെത്തി.
കൊവിഡ് വ്യാപനം അതിതീവ്രമായതിനെ തുടർന്ന് ഡൽഹി ആഴ്ചകളോളമാണ് ലോക്ക്ഡൗണിലായത്. സംസ്ഥാനത്തെ സ്ഥിതിഗതികൾ അവലോകനം ചെയ്ത ശേഷം നിയന്ത്രണങ്ങൾ നീട്ടുന്നതിനുള്ള തീരുമാനം എടുക്കുമെന്ന് മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാൾ ബുധനാഴ്ച വ്യക്തമാക്കിയിരുന്നു.
480 സംഘടനകളിൽ 315 എണ്ണം ഡല്‍ഹിയിലെ ലോക്ക്ഡൗൺ ഒരാഴ്ച കൂടി നീട്ടണമെന്ന് അഭിപ്രായപ്പെട്ടു. എന്നാൽ രണ്ടാഴ്ചത്തെ നിയന്ത്രണങ്ങൾക്ക് ചില സംഘടനകൾ അനുകൂലിച്ചതായി ചേംബർ ഓഫ് ട്രേഡ് ആൻഡ് ഇൻഡസ്ട്രി ഇറക്കിയ ഔദ്യോഗിക പ്രസ്താവനയിൽ അറിയിച്ചു. അതേസമയം സംസ്ഥാനത്തെ ലോക്ക്ഡൗൺ പിൻവലിക്കണമെന്നും ആഴ്ചയിൽ മൂന്ന് ദിവസമെങ്കിലും കടകൾ തുറക്കാൻ അനുവദിക്കണമെന്നുമുള്ള ആവശ്യവുമായി ചില വ്യാപാരി സംഘടനകൾ രംഗത്ത് വന്നു. നിലവിലെ നിയന്ത്രണങ്ങൾ മെയ് 5ന് അവസാനിക്കും.